പെരുമ്പാവൂർ: ഓട്ടോറിക്ഷ കനാലിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു. കുരുപ്പപാറ മൂത്തേടത്ത് വീട്ടിൽ മത്തായി (ഗംഗൻ മത്തായി 55) ആണ് മരിച്ചത്.
പെരുമ്പാവൂർ നെല്ലിമോളത്ത് കഴിഞ്ഞ രാത്രിയാണ് സംഭവം. മേതലയിൽ വാടകയ്ക്കു താമസിക്കുകയായിരുന്ന മത്തായിയെ ബുധനാഴ്ച രാത്രി മുതൽ കാണാനില്ലായിരുന്നു. ഇന്ന് രാവിലെ സമീപവാസികളാണ് കനാലിൽ വാഹനവും മൃതദേഹവും കണ്ടത്. ഓട്ടോ കിടന്ന സ്ഥലത്തു നിന്നും നൂറു മീറ്റർ മാറിയാണ് മൃതദേഹം കാണപ്പെട്ടത്. രണ്ടാൾ താഴ്ച്ചയും ശക്തമായ ഒഴുക്കുമുള്ള കനാലിലേക്കാണ് ഓട്ടോ മറിഞ്ഞത്.
Read Also : മദ്യപിക്കുന്നവരെ ഇന്ത്യക്കാരായി പരിഗണിക്കാനാവില്ല: അവർ മഹാപാപികളാണെന്ന് നിതീഷ് കുമാര്‍
സംഭവസ്ഥലത്തെത്തിയ പെരുമ്പാവൂർ അഗ്നിശമനസേനയാണ് മൃതദേഹം പുറത്തെടുത്തത്. തുടർന്ന്, പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Post Your Comments