KeralaLatest News

എത്താന്‍ വെെകിയതിന് ഡ്രെെവറെ മർദ്ദിച്ച് മൊബെെല്‍ പിടിച്ചുവാങ്ങി, കെ സി ജോസഫിന്‍റെ മകനെതിരെ കേസ്

കോട്ടയം: ഡ്രെെവറെ മർദ്ദിച്ചെന്ന പരാതിയില്‍ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ കെ സി ജോസവിന്റെ ഇളയ മകനെതിരെ കേസ്. കെ സി ജോസഫിന്റെ ഡ്രൈവറായ സിനു നല്‍കിയ പരാതിയില്‍ ചിങ്ങവനം പൊലീസാണ് കേസെടുത്തത്. ഒരു കാരണവുമില്ലാതെ അടിക്കുകയും മൊബൈൽ ഫോൺ പിടിച്ചു വാങ്ങിക്കുകയും ചെയ്തെന്ന് പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു.

ഏപ്രിൽ 12 ന് രാത്രിയിലാണ് സംഭവം. കെ സി ജോസഫിനെ യാത്രയാക്കിയ ശേഷം തിരികെ വരവേ വാഹനം ബ്ലോക്കിൽ പെട്ടു. വൈകിയതോടെ കെ സി ജോസഫിന്റെ മകൻ രഞ്ജു ഫോണിൽ വിളിക്കുകയും എവിടെയായി, എന്തുകൊണ്ട് വൈകിയെന്ന് ഭീഷണി സ്വരത്തിൽ ചോദിക്കുകയും ചെയ്തു എന്നാണ് ഡ്രെെവര്‍ ആരോപിക്കുന്നത്. പിന്നീട് തന്നെ പിന്തുടർന്നെത്തി വാഹനം തടഞ്ഞു. ശേഷം ഫോൺ പിടിച്ചു വാങ്ങി വാഹനത്തിന് പുറത്തിറങ്ങിയ തന്നെ മർദ്ദിച്ചവെന്നും ആരോപിക്കുന്നു.

വാഹനം പിന്തുടർന്ന് എത്തിയതോടെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഇതിനിടയിൽ പൊലീസ് സ്റ്റേഷനിൽ കയറി വാഹനം ലോക്ക് ചെയ്ത് താക്കോലുമായി രഞ്ജു പോയെന്നും ഡ്രെെവര്‍ പറയുന്നു. പൊലീസ് ഇടപെട്ടാണ് മൊബൈൽ ഫോൺ തിരികെ ലഭിച്ചത്. അതേസമയം പരാതി അടിസ്ഥാന രഹിതമാണെന്നും മറ്റു വിശദാംശങ്ങൾ ചർച്ച ചെയ്യാൻ ഇല്ലെന്നും രഞ്ജുവിന്റെ കുടുംബം പ്രതികരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button