വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെ തകർത്ത് ഓസ്‌ട്രേലിയ ഫൈനലില്‍. വെല്ലിംഗ്ടണില്‍ നടന്ന സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 157 റണ്‍സിന്റെ കൂറ്റന്‍ ജയം നേടിയാണ് ഓസീസ് വനിതകള്‍ ഫൈനലിൽ കടന്നത്. മഴ കാരണം, 45 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഓസീസ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 305 റണ്‍സ് നേടി.
അലീസ ഹീലിയുടെ (129) സെഞ്ച്വറിയാണ് ഓസീസിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 37 ഓവറില്‍ 148ന് ഇന്നിംഗ്സ് അവസാനിച്ചു. വിന്‍ഡീസ് ക്യാപ്റ്റന്‍ സ്റ്റെഫാനി ടെയ്‌ലറാണ് (48) വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 34 റണ്‍സ് വീതമെടുത്ത ഡിയാന്‍ഡ്ര ഡോട്ടിന്‍, ഹെയ്‌ലി മാത്യൂസ് എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.
Read Also:- അത്താഴം കഴിക്കുമ്പോള്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക!
മറ്റാര്‍ക്കും രണ്ടക്കം കാണാനായില്ല. പരിക്ക് കാരണം, ചിനേല്ലെ ഹെന്റി, അനിസ മുഹമ്മദ് എന്നിവര്‍ ബാറ്റിംഗിനെത്തിയില്ല. റഷാദ വില്യംസ് (0), ഷെമെയ്ന്‍ ക്യാംപെല്ലെ (8), ചെഡെയ്ന്‍ നാഷന്‍ (7), കിസിയ നൈറ്റ് (0), കരിഷ്മ റാംഹറാക് (7) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഷമിലിയ (1) പുറത്താവാതെ നിന്നു. സെഞ്ച്വറി നേടിയ അലീസ ഹീലിയാണ് മത്സരത്തിലെ താരം.
Post Your Comments