ഹാമില്‍ടണ്‍: വനിതാ ഏകദിന ലോകകപ്പിലെ രണ്ടാം മത്സരത്തിൽ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 261 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആതിഥേയര്‍ക്ക് എമി സാറ്റേര്‍വൈറ്റ് (75), അമേലിയ കേര്‍ (50), കാറ്റി മാര്‍ട്ടിന്‍ (41) എന്നിവരുടെ ഇന്നിംഗ്സാണ് ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലന്‍ഡ് 260 നേടിയത്. പൂജ വസ്ത്രകര്‍ ഇന്ത്യക്കായി നാല് വിക്കറ്റ് വീഴ്ത്തി.
മൂന്നാം ഓവറില്‍ ആദ്യ വിക്കറ്റ് നഷ്ടമായ കിവീസിന് കേര്‍- സാറ്റേര്‍വൈറ്റ് കൂട്ടുകെട്ട് മികച്ച ഇന്നിംഗ്സ് പടുത്തുയർത്തി. ഇരുവരും 117 റണ്‍സാണ് സ്കോർ ബോർഡിൽ കൂട്ടിച്ചേര്‍ത്തത്. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ കേര്‍ വിക്കറ്റിന് മുന്നിൽ കുടുങ്ങി. ഗെയ്കവാദിനാണ് വിക്കറ്റ്. പിന്നീട്, ക്രീസിലെത്തിയ മാഡ്രി ഗ്രീന്‍, കാറ്റി എന്നിവര്‍ മാത്രമാണ് കിവീസ് നിരയിൽ തിളങ്ങിയത്.
രാജേശ്വരി, വസ്ത്രകര്‍ എന്നിവര്‍ക്ക് പുറമെ ജുലന്‍ ഗോസ്വാമി, ദീപ്തി ശര്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ലോകകപ്പില്‍ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ മിതാലിയും സംഘവും ചിര വൈരികളായ പാകിസ്ഥാനെ തകര്‍ത്തിരുന്നു. ന്യൂസിലന്‍ഡ് ആദ്യ മത്സരത്തില്‍ വിന്‍ഡീസിനോട് പരാജയപ്പെട്ടിരുന്നു.
Post Your Comments