വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ സെമി സാധ്യതകള്‍ നിലനിര്‍ത്താനുള്ള മത്സരത്തിൽ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്കോര്‍. ബംഗ്ലാദശിനെതിരെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 229 റണ്‍സെടുത്തു. അര്‍ധ സെഞ്ച്വറി നേടിയ യാസ്തിക ഭാട്ടിയാണ്(50) ഇന്ത്യയുടെ ടോപ് സ്കോറര്‍. ബംഗ്ലാദേശിനായ റിതു മോണി മൂന്ന് വിക്കറ്റെടുത്തു.
ടോസ് നേടിയ ബാറ്റിംഗ് തെരഞ്ഞെടുത്ത ക്യാപ്റ്റന്‍ മിതാലി രാജിന്‍റെ തീരുമാനം ശരിവെക്കുന്നതായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ ഷഫാലി വര്‍മയും സ്മൃതി മന്ഥാനയും ചേര്‍ന്ന് 15 ഓവറില്‍ 74 റണ്‍സ് നേടി മികച്ച തുടക്കം നല്‍കി. എന്നാല്‍, 30 റണ്‍സെടുത്ത സ്മൃതിയെ നാഹിദ അക്തര്‍ പുറത്താക്കിയതിന് പിന്നാലെ, അതേ സ്കോറില്‍ ഇന്ത്യക്ക് ഷഫാലി വര്‍മയുടെയും(42) ക്യാപ്റ്റന്‍ മിതാലി രാജിന്‍റെയും(0) വിക്കറ്റുകള്‍ നഷ്ടമായതോടെ 74-0 ല്‍ നിന്ന് ഇന്ത്യ 74-3ലേക്ക് കൂപ്പുകുത്തി.
ഓസ്ട്രേലിയക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ മിതാലി നേരിട്ട ആദ്യ പന്തില്‍ പുറത്തായത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി. പിന്നീട്, ഹര്‍മന്‍പ്രീത് കൗറും ഭാട്ടിയയും ചേര്‍ന്ന് ഇന്ത്യയെ 100 കടത്തിയെങ്കിലും സ്കോര്‍ 108ല്‍ നില്‍ക്കെ ഹര്‍മന്‍പ്രീത്(14) റണ്ണൗട്ടായി.
Read Also:- ഏറെ ആലോചിച്ചാണ് ഈ തീരുമാനത്തിലെത്തിയത്: പഞ്ചാബ് കിങ്‌സ് വിടാനുണ്ടായ കാരണം വെളിപ്പെടുത്തി രാഹുല്‍
അവസാന ഓവറുകളില്‍ സ്കോറുയര്‍ത്താന്‍ ശ്രമിച്ച ഭാട്ടിയയും(50) ഘോഷും പുറത്തായത് ഇന്ത്യക്ക് തിരിടിയായി. സ്ലോഗ് ഓവറുകളില്‍ തകര്‍ത്തടിച്ച പൂജ വസ്ത്രക്കറും(33 പന്തില്‍ 30*) സ്നേഹ് റാണയും(23 പന്തില്‍ 27) ചേര്‍ന്നാണ് ഇന്ത്യന്‍ സ്കോര്‍ 229 റണ്‍സിലെത്തിത്തിച്ചത്.
Post Your Comments