ഇത്തവണത്തെ ഓസ്കാർ അവാര്‍ഡ്‍ ദാന ചടങ്ങ് ശ്രദ്ധേയമായത് ഒരു മുഖത്തടിയുടെ പേരിലാണ്. മികച്ച നടനുള്ള അവാർഡ് വാങ്ങിയ വിൽ സ്മിത്ത്, അവതാരകനായ ക്രിസ് റോക്കിന്റെ മുഖത്തടിച്ചിരുന്നു. തന്റെ ഭാര്യയുടെ രൂപത്തെ പരിഹസിച്ച് കോമഡി പറഞ്ഞതിനായിരുന്നു ക്രിസിനെ വിൽ സ്മിത്ത് തല്ലിയത്. ഇതാദ്യമായല്ല ക്രിസ് റോക്ക്, വിൽ സ്മിത്തിന്റെ ഭാര്യയായ ജെയ്ഡ പിന്‍കറ്റിനെ ഇത്തരത്തിൽ പരസ്യമായി അപമാനിക്കുന്നത്. 2016 ലെ ഓസ്കാറിലും സമാനമായ ഒരു സംഭവം അരങ്ങേറിയിരുന്നു.
2016 ലെ ഓസ്‌കര്‍ ജെയ്ഡ ബഹിഷ്‌കരിച്ചിരുന്നു. അഭിനേതാക്കളുടെ നാമനിര്‍ദ്ദേശപ്പട്ടികയില്‍ വൈവിധ്യമില്ലെന്ന കാരണം പറഞ്ഞായിരുന്നു ജെയ്ഡ ചടങ്ങ് ബഹിഷ്കരിച്ചത്. ഇതിനെതിരെ, വേദിയിൽ വെച്ച് തന്നെയാണ് ക്രിസ് ജെയ്ഡയെ പരിഹസിച്ചത്. ജെയ്ഡയെ കൂടാതെ, അന്ന് വില്‍ സ്മിത്തിനെയും ക്രിസ് പരിഹസിച്ചു. കണ്‍കഷന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നാമനിര്‍ദ്ദേശം ലഭിക്കാത്തതിനാലാണ് വില്‍ സ്മിത്ത് വരാതിരുന്നതെന്ന് ക്രിസ് പറഞ്ഞു.
Also Read:പാർക്കിങ്ങ് തർക്കം: കൗൺസിലറിന് വെട്ടേറ്റു, നില ഗുരുതരം
‘ജെയ്ഡ വരുന്നില്ലെന്നാണ് പറഞ്ഞത്. അപ്പോള്‍ എനിക്ക് തോന്നി, ജെയ്ഡ ടിവി ഷോയിലില്ലേ? ജെയ്ഡ ഓസ്‌കര്‍ ബഹിഷ്‌കരിക്കുകയാണോ? ജെയ്ഡ ഓസ്‌കര്‍ ബഹിഷ്‌കരിക്കുന്നത് ഞാന്‍ റിഹാനയുടെ പാന്റീസ് ബഹിഷ്‌കരിക്കുന്നത് പോലെയാണ്. കാരണം എന്നെ ക്ഷണിച്ചിട്ടില്ല’, ക്രിസ് പരിഹസിച്ചു. പുതിയ സംഭവത്തിന് പിന്നാലെ, 2016 ലെ ക്രിസിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ഭാര്യ ജെയ്‍ഡ പിന്‍കറ്റിന്‍റെ രോഗാവസ്ഥയെ സൂചിപ്പിച്ച് കോമഡി പറഞ്ഞ അവതാരകൻ ക്രിസ് റോക്കിനെ വേദിയിൽ കയറി വിൽ സ്മിത്ത് തല്ലുകയായിരുന്നു. സംഭവം വിവാദമായതോടെ, തന്റെ അപ്രതീക്ഷിത പെരുമാറ്റത്തിൽ ഖേദം പ്രകടിപ്പിച്ച് സിൽ സ്മിത്ത് രംഗത്ത് വന്നിരുന്നു. സ്മിത്തിന്റെ ഭാര്യ ജെയ്ഡ സ്മിത്ത് വര്‍ഷങ്ങളായി അലോപേഷ്യ രോഗിയാണ്. തലമുടി കൊഴിഞ്ഞു പോവുന്ന അസുഖമാണിത്. ജെയ്‍ഡയുടെ രൂപത്തെ കളിയാക്കി, ‘ജി. ഐ ജെയിന്‍ എന്ന ചിത്രത്തിലെ ഡെമി മൂറിനെ’ പോലെയുണ്ടെന്നായിരുന്നു ക്രിസ് ചിരിച്ചുകൊണ്ട് പറഞ്ഞത്. ഈ തമാശയില്‍ നിയന്ത്രണം നഷ്‍ടപ്പെട്ട സ്‍മിത്ത് വേദിയിലേക്ക് കയറിച്ചെന്ന് അദ്ദേഹത്തിന്‍റെ മുഖത്തടിക്കുകയായിരുന്നു.
Post Your Comments