മഞ്ചേരി: നഗരസഭാംഗത്തെ ബൈക്കിലെത്തിയ സംഘം അക്രമിച്ചു മാരകമായി പരുക്കേൽപ്പിച്ചു. 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ, തലാപ്പിൽ അബ്ദുൽ ജലീലിനാണ് വെട്ടേറ്റത്. വാഹന പാർക്കിങ്ങ് സംബന്ധിച്ച തർക്കമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ, ആദ്യം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട്, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്.
തലയ്ക്കും നെറ്റിക്കും ഗുരുതരമായി പരുക്കേറ്റ നിലയിലാണ് ജലീലിനെ ആശുപത്രിയിലെത്തിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. ആശുപത്രിയിൽ എത്തിക്കുമ്പോൾ ജലീൽ അബോധാവസ്ഥയിലായിരുന്നു. ഇന്നലെ രാത്രി പത്തരയോടെ പയ്യനാട് താമരശ്ശേരിയിൽ വച്ചാണ് സംഭവം. കാറിൽ 3 സുഹ്യത്തുക്കളുടെ കൂടെ സഞ്ചരിക്കുകയായിരുന്നു ജലീൽ.
ബൈക്കിലെത്തിയ സംഘം ഇവരെ വെട്ടിയെന്നാണ് പൊലീസ് സംശയിക്കുന്നത്. കാറിൽ കൗൺസിലറെ കൂടാതെ മൂന്ന് പേർ ഉണ്ടായിരുന്നു. ഇവർ സഞ്ചരിച്ച കാറിന്റെ പിറക് വശത്തെ ചില്ല് തകർത്തിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.
Post Your Comments