തിരുവനന്തപുരം: യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെ വിവാദം വിട്ടൊഴിയുന്നില്ല. ഒന്നിനു പുറകെ ഒന്നായി വിവാദവും അക്ഷര പിശകുകളും ഇതേതുടര്‍ന്നുള്ള ട്രോളുകളുമെല്ലാം ചിന്തയെ വിടാതെ പിടികൂടിയിരിക്കുകയാണ്. ഇംഗ്ലിഷില്‍ പിഎച്ച്ഡി നേടിയത് കോപ്പിയടിച്ചാണെന്ന ആരോപണം ശക്തമായിരിക്കെ ചിന്ത ‘ഓസ്‌കാര്‍ ഫേസ്ബുക്ക് പോസ്റ്റ്’ പോലും കോപ്പി അടിച്ചതാണെന്ന വിവരം പുറത്ത്. ഓസ്‌കാര്‍ ഫേസ്ബുക്ക് പോസ്റ്റ് ചിന്ത ത്രിപുര മാധ്യമപ്രവര്‍ത്തകന്റെ പോസ്റ്റ് അതേപടി കോപ്പിയടിച്ചതാണെന്നാണ് പുറത്ത് വന്നിരിക്കുന്ന വിവരം.
ഏറെ ട്രോളുകള്‍ക്ക് കാരണമായ ഓസ്‌കാര്‍ അവാര്‍ഡുമായി ബന്ധപ്പെട്ട പോസ്റ്റ് സത്യത്തില്‍ ചിന്തയുടേതല്ല. ആശയപരമായ തെറ്റായിരുന്ന ആ പോസ്റ്റ് പോലും ചിന്ത കോപ്പിയടിച്ചതാണെന്ന് തെളിയുകയാണ്. ത്രിപുരയുടെ മാധ്യമപ്രവര്‍ത്തനായ സുജിത് ത്രിപുര എന്നയാളുടെ പോസ്റ്റ് ചിന്ത അതേപടി കോപ്പിയടിക്കുകയായിരുന്നു. ഇയാള്‍ മാര്‍ച്ച് 13ന് പോസ്റ്റ് ചെയ്തതാണ് ഈ പോസ്റ്റ്.
ഇത് ചിന്ത മാര്‍ച്ച് 14ന് കോപ്പിയടിച്ച് അവസാനത്തെ വാക്കായ ‘കണ്‍ഗ്രാജുലേഷന്‍’ മാറ്റി ‘റെസ്‌പെക്ട്’ എന്നാക്കി മാറ്റി പോസ്റ്റ് ചെയ്തു. ഈ പോസ്റ്റിന്റെ മലയാള തര്‍ജ്ജമ ഇങ്ങനെയായിരുന്നു: ‘ആര്‍ആര്‍ആര്‍ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നല്‍കിയ എം എം കീരവാണിക്ക് ഓസ്‌കാര്‍ അവാര്‍ഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്’
ഇംഗ്ലീഷ് പിഎച്ച്ഡിയെക്കുറിച്ച് വിവാദം നിലനില്‍ക്കെയാണ് ഇംഗ്ലീഷ് വാക്യഘടനയിലും വിരാമചിഹ്നങ്ങള്‍ (കുത്ത്, കോമ മുതലായവ) ഇടുന്നതിലും പരമാബദ്ധങ്ങള്‍ വരുത്തിക്കൊണ്ട് ചിന്താ ജെറോം ഇംഗ്ലീഷില്‍ ആര്‍ആര്‍ആറിലെ ഗാനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ അഭിനന്ദിച്ച് പോസ്റ്റിട്ടത്. ഇതോടെ ട്രോളുകളുടെ ബഹളം ഉണ്ടായി. പലരും ചിന്തയുടെ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ചിന്തയെ കഠിനമായി വിമര്‍ശിക്കുന്ന ട്രോളുകളാണ് തുടര്‍ന്ന് പുറത്ത് വന്നത്.
ഇതോടെ, ചിന്ത പോസ്റ്റ് ഡിലീറ്റ് ചെയ്തു. എന്നാല്‍, ആശയപ്പിശകുള്ള ഒരു ഇംഗ്ലീഷ് പോസ്റ്റ് പോലും എഴുതാന്‍ അറിയാതെ മറ്റൊരാളുടെ തെറ്റുള്ള പോസ്റ്റ് കോപ്പിയടിക്കേണ്ട അത്ര ഗതികെട്ട അവസ്ഥയിലാണോ ഇംഗ്ലീഷ് പിഎച്ച്ഡിയുള്ള ചിന്ത ജെറോമെന്ന് സോഷ്യല്‍ മീഡിയിയല്‍ ചോദ്യങ്ങള്‍ ഉയരുകയാണ്.
Post Your Comments