കൊളംബോ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് ശ്രീലങ്ക വിദേശ എംബസികൾ അടച്ചുപൂട്ടുന്നു. ഇറാഖ്, നോർവേ, സുഡാൻ, ഓസ്ട്രേലിയ എന്നിവിടങ്ങളിലേത് ഉൾപ്പെടെയുള്ള എംബസികളാണ് ശ്രീലങ്ക അടയ്ക്കുന്നത്. വിദേശ എംബസികളുടെ പ്രവർത്തനത്തിന് പണം കണ്ടെത്താൻ കഴിയാത്ത സാഹചര്യത്തിലാണ് തീരുമാനമെന്ന് ലങ്കൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പ്രതിസന്ധി കടുത്തതോടെ ശ്രീലങ്കൻ എണ്ണക്കമ്പനികൾ പെട്രോളിന്റെ വില കുത്തനെ കൂട്ടി.
Also read: മൂലമറ്റം വെടിവെപ്പ്: തോക്ക് കണ്ടെത്തി പൊലീസ്, ഫിലിപ്പിന് എങ്ങനെ ആയുധം കിട്ടിയെന്ന് വ്യക്തമല്ല
20 ശതമാനത്തോളം വില വർദ്ധിച്ചതോടെ പെട്രോൾ വില ഒറ്റ ദിവസം കൊണ്ട് 254 ൽ നിന്ന് 303 രൂപയിലേക്കെത്തി. ഇന്ധനക്ഷാമം രൂക്ഷമായതോടെ പവർകട്ടും തുടരുകയാണ്. 40,000 ടൺ സീഡൽ നൽകുമെന്ന ഇന്ത്യയുടെ പ്രഖ്യാപനത്തിലാണ് ശ്രീലങ്ക ഇപ്പോൾ പ്രതീക്ഷ വെക്കുന്നത്.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ നാളെ ശ്രീലങ്കയിൽ എത്തും. മാലിദ്വീപ് സന്ദർശനത്തിന് ശേഷം ഉഭയകക്ഷി ചർച്ചകൾക്കാണ് ജയശങ്കർ കൊളംബോ സന്ദർശിക്കുന്നത്. കഴിഞ്ഞ ആഴ്ച ഇന്ത്യയിൽ എത്തിയ ശ്രീലങ്കൻ വിദേശകാര്യ മന്ത്രി കൂടുതൽ സഹായം തേടിയിരുന്നു. അതേസമയം, ഭക്ഷ്യക്ഷാമം പരിഹരിക്കാൻ ചൈന രണ്ടായിരം ടൺ അരി അയയ്ക്കുമെന്ന് അറിയിച്ചു.
Post Your Comments