IdukkiNattuvarthaLatest NewsKeralaNewsCrime

മൂലമറ്റം വെടിവെപ്പ്: തോക്ക് കണ്ടെത്തി പൊലീസ്, ഫിലിപ്പിന് എങ്ങനെ ആയുധം കിട്ടിയെന്ന് വ്യക്തമല്ല

വെടിവെച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് വെടിവെപ്പ് നടന്ന സംഭവത്തിൽ, ആക്രമണത്തിന് ഉപയോഗിച്ച തോക്ക് കണ്ടെത്തിയതായി ഇടുക്കി എസ്.പി കറുപ്പ് സ്വാമി. തോക്കിൻ്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ആക്രമണം നടത്താൻ എന്താണ് പ്രേരണയായതെന്ന് അന്വേഷിച്ചു വരികയാണെന്നും എസ്.പി പറഞ്ഞു. നിലവിൽ കേസിൽ ഒരാൾ മാത്രമാണ് പ്രതി ചേർക്കപ്പെട്ടിരിക്കുന്നത്. കൂടുതൽ ആൾക്കാരെ ചോദ്യം ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also read: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളുടെ തയ്യാറെടുപ്പുകൾ പൂർത്തിയായി: അടുത്ത അധ്യയന വർഷം ജൂൺ ഒന്നിന് തന്നെ ആരംഭിക്കും

ഇടുക്കി മൂലമറ്റത്ത് തട്ടുകടയിൽ ഭക്ഷണത്തെ ചൊല്ലി തർക്കിച്ച ആളുടെ വെടിയേറ്റ് കഴിഞ്ഞ ദിവസം ഒരു വഴിയാത്രക്കാരൻ മരിച്ചിരുന്നു. കീരിത്തോട് സ്വദേശി സനലാണ് സംഭവത്തിൽ മരിച്ചത്. വെടിയേറ്റ മറ്റൊരാൾ ഗുരുതര പരിക്കുകളുമായി ആശുപത്രിയിൽ ചികിത്സയിലാണ്. വെടിവെച്ച മൂലമറ്റം സ്വദേശി ഫിലിപ്പ് മാര്‍ട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്. മൂലമറ്റം അശോക കവലയിലുള്ള തട്ടുകടയിൽ എത്തിയ രണ്ടംഗ സംഘം ബീഫ് ആവശ്യപ്പെട്ടു. ബീഫ് വിഭവങ്ങൾ തീര്‍ന്നെന്നും, മറ്റൊരാൾക്കായി പാഴ്സൽ എടുത്ത് വെച്ചത് മാത്രമാണ് ബാക്കിയുള്ളതെന്നും കടയുടമ പറഞ്ഞു. ഇത് വാങ്ങാൻ ആൾ എത്തിയതോടെ, എന്തുകൊണ്ട് ബീഫ് തനിക്ക് നൽകിയില്ലെന്ന് ചോദിച്ച് ഇവർ തർക്കിച്ചതിന്റെ പിന്നാലെയാണ് മദ്യലഹരിയിലായിരുന്ന ഫിലിപ്പ് മാര്‍ട്ടിൻ വെടിയുതിർത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button