
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി അഫാന്. ബന്ധുക്കളായ രണ്ടുപേരെ കൂടി കൊല്ലാന്‍ താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് അഫാന് പൊലീസിന് മൊഴി നല്കി. അമ്മയുടെ തട്ടത്തുമലയിലെ രണ്ടു ബന്ധുക്കളെയാണ് കൊല്ലാന്‍ തീരുമാനിച്ചതെന്നാണ് അഫാന്റെ വെളിപ്പെടുത്തല്‍. പണം നല്കാത്തതിനാല് അവര്‍ മോശമായി സംസാരിച്ചിരുന്നുവെന്ന് അഫാന് പൊലീസിനോട് പറഞ്ഞു. സഹോദരനെ കൊന്നശേഷം പിന്നീട് വിഷം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും അഫാന് പറഞ്ഞു. അതേസമയം, കൂട്ടക്കൊലയില്‍ വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അഫാന്റെ അറസ്റ്റ് നാളെ രേഖപ്പെടുത്തും.
Read Also: ഇസ്രായേലിന് മൂന്ന് ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാനുള്ള അനുമതി നല്കി ട്രംപ്
അതേസമയം, പ്രതി അഫാനെ ഇന്ന് ആശുപത്രിയില്‍ നിന്ന് ജയിലിലേക്ക് മാറ്റും. ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതിനെത്തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് ജയിലിലേക്ക് മാറ്റുന്നത്. അഫാനെ ആശുപത്രിയിലെത്തി നേരത്തെ തന്നെ മജിസ്ട്രേറ്റ് റിമാന്‍ഡ് ചെയ്തിരുന്നു. മുത്തശ്ശിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പാങ്ങോട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയത്.
മറ്റ് നാലുപേരെ കൊലപ്പെടുത്തിയതിലും അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും വെഞ്ഞാറമൂട് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതുവരെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
Post Your Comments