ചെന്നൈ: ലുലു ഗ്രൂപ്പിന്റെ വേര് ഇനി തമിഴ്‌നാട്ടിലേയ്ക്കും വ്യാപിപ്പിക്കാനൊരുങ്ങുന്നു. സംസ്ഥാനത്ത് വിവിധ മേഖലകളില്‍ കോടികളുടെ നിക്ഷേപത്തിന് പദ്ധതിയിട്ട് ലുലു ഗ്രൂപ്പ്. തമിഴ്‌നാട്ടില്‍ മാത്രം, 3,500 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി അറിയിച്ചു.
Read Also : ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണം, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത് : ആഹ്വാനവുമായി ട്രേഡ് യൂണിയനുകള്‍
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ യു.എ.ഇ സന്ദര്‍ശനത്തിനിടെയാണ് യൂസഫലിയുടെ പ്രഖ്യാപനം. യു.എ.ഇയില്‍ നാല് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയ സ്റ്റാലിന്‍, നിക്ഷേപക സംഗമം വിളിച്ചുചേര്‍ത്തിരുന്നു. ഇതിലാണ് എം.എ യൂസഫലി കോടികളുടെ നിക്ഷേപത്തിന് സന്നദ്ധത അറിയിച്ചത്. തമിഴ്നാട്ടില്‍ രണ്ട് ഷോപ്പിങ് മാള്‍, കയറ്റുമതി ലക്ഷ്യത്തോടെയുള്ള ഭക്ഷ്യ സംസ്‌കരണ യൂനിറ്റ് എന്നിവ നിര്‍മിക്കാനാണ് ലുലു പദ്ധതിയിടുന്നത്.
രണ്ട് മാളുകളിലുമായി 5,000 പേര്‍ക്കാണ് തൊഴിലവസരം ലഭിക്കുകയെന്ന് യൂസഫലി പറഞ്ഞു. മാളുകളുടെ നിര്‍മാണജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Post Your Comments