KeralaLatest NewsNews

ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കണം, സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുത് : ആഹ്വാനവുമായി ട്രേഡ് യൂണിയനുകള്‍

തിരുവനന്തപുരം: കേരളത്തെ നിശ്ചലമാക്കാന്‍ തീരുമാനിച്ച് ട്രേഡ് യൂണിയനുകള്‍. ട്രെയിന്‍ യാത്രകള്‍ ഒഴിവാക്കാനും സ്വകാര്യ വാഹനങ്ങള്‍ നിരത്തിലിറക്കരുതെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളുമായി സംയുക്ത ട്രേഡ് യൂണിയന്‍ നേതാക്കള്‍.

Read Also : സഭ ഭൂമി ഇടപാട് കേസ്: പൊലീസ് അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി സുപ്രീം കോടതിയിൽ

രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് തിങ്കളാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കാനിരിക്കെയാണ് വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെ ആഹ്വാനം. മാര്‍ച്ച് 27ന് രാത്രി 12 മണി മുതല്‍ 29ന് രാത്രി 12 മണിവരെ 48 മണിക്കൂറാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുക.

പാല്‍, പത്രം, ആശുപത്രി, ആംബുലന്‍സ്, മെഡിക്കല്‍ സ്റ്റോര്‍, ഫയര്‍ റെസ്‌ക്യൂ, കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, വിദേശ വിനോദസഞ്ചാരികളുടെ യാത്ര എന്നിവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ബസ്,ടാക്സി സര്‍വീസുകള്‍, റേഷന്‍ കടകള്‍, ഹോട്ടലുകള്‍, ബാങ്ക്, സര്‍ക്കാര്‍ സേവനങ്ങള്‍ എന്നിവ പൂര്‍ണമായും സ്തംഭിക്കുമെന്നും ഇവര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button