KollamLatest NewsKeralaNattuvarthaNews

യുവാവിന്‍റെ മരണം കൊലപാതകം : ആരോപണവുമായി ബന്ധുക്കള്‍

തടിക്കാട് കൊമ്പേറ്റിമല ആലുവിള വീട്ടില്‍ പരേതനായ കണ്ണന്‍റെയും സുലോചനയുടെയും മകന്‍ അരുണ്‍ (24) ആണ് കര്‍ണാടകയില്‍ മരിച്ചത്

അഞ്ചല്‍: തൊഴില്‍ സ്ഥലത്ത് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന ആരോപണവുമായി ബന്ധുക്കള്‍. തടിക്കാട് കൊമ്പേറ്റിമല ആലുവിള വീട്ടില്‍ പരേതനായ കണ്ണന്‍റെയും സുലോചനയുടെയും മകന്‍ അരുണ്‍ (24) ആണ് കര്‍ണാടകയില്‍ മരിച്ചത്.

കഴിഞ്ഞ 18-നാണ് അരുണ്‍ മരിച്ച വിവരം ബന്ധുക്കളെ അറിയിച്ചത്. മൂന്നു മാസം മുമ്പാണ് അരുണ്‍ റിങ് വര്‍ക്കിനായി കര്‍ണാടകയിലെ ഹാര്‍വാറില്‍ പോയത്. മൃതദേഹം ഏറ്റുവാങ്ങാനെത്തണമെന്ന് കോണ്‍ട്രാക്ടര്‍ അറിയിച്ചതനുസരിച്ച്‌ ബന്ധുക്കള്‍ ഹാര്‍വാറിലെത്തി മൃതദേഹം നാട്ടിലെത്തിച്ച്‌ സംസ്കരിക്കുകയായിരുന്നു.

Read Also : മുഖത്തെ രോമങ്ങൾ നീക്കം ചെയ്യാൻ!

മൃതദേഹത്തില്‍ മര്‍ദനമേറ്റതിന്‍റെയും മുറിവുകളുടെയും അടയാളങ്ങളുണ്ടായിരുന്നെന്നും ബന്ധുക്കള്‍ കണ്ടെത്തി. അരുണ്‍ മരിച്ചതിന് ഏതാനും ദിവസം മുമ്പ് തനിക്കിവിടെ കഴിയാന്‍ പറ്റില്ലെന്നും പ്രശ്നങ്ങളാണെന്നും ഉടന്‍ തിരിച്ചുവരേണ്ടി വരുമെന്നുമുള്ള വിവരങ്ങള്‍ മാതാവ് സുലോചനയെ അറിയിച്ചിരുന്നു.

സംഭവങ്ങൾ ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം അഞ്ചല്‍ പൊലീസിലും പുനലൂര്‍ ഡിവൈ.എസ്.പിക്കും ബന്ധുക്കള്‍ പരാതി നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button