മാരക്കാന: ഖത്തര്‍ ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിക്കെതിരെ ബ്രസീലിന് തകർപ്പൻ ജയം. 4-0നാണ് ബ്രസീല്‍ ചിലിയെ പരാജയപ്പെടുത്തിയത്. വിനീഷ്യസ് ജൂനിയര്‍, നെയ്മർ, ഫിലിപ്പെ കുട്ടീഞ്ഞോ, റിച്ചാര്‍ലിസണ്‍ എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. മത്സരത്തിന്റെ ആദ്യ പകുതിയിലെ 44-ാം മിനിറ്റില്‍ നെയ്‌മറുടെ പെനാല്‍റ്റി ഗോളില്‍ ബ്രസീല്‍ മുന്നിലെത്തിയപ്പോള്‍ ഇടവേളയ്‌ക്ക് മുമ്പ് വിനീഷ്യസ് ഇഞ്ചുറി ടൈമില്‍(45+1) ലീഡ് രണ്ടാക്കിയുയര്‍ത്തി.
രണ്ടാം പകുതിയിലെ 72-ാം മിനിറ്റില്‍ മറ്റൊരു പെനാല്‍റ്റി കൂടി ബ്രസീലിന് ഭാഗ്യമായി. കിക്കെടുത്ത കുട്ടീഞ്ഞോ പന്ത് അനായാസം ലക്ഷ്യത്തിലെത്തിച്ചു. മത്സരത്തിന്റെ ഇഞ്ചുറി ടൈമില്‍(90+1) റിച്ചാര്‍ലിസണ്‍ പട്ടിക പൂര്‍ത്തിയാക്കി. കൂടുതല്‍ സമയം പന്ത് കൈവശം വെച്ചും കൂടുതല്‍ ഷോട്ടുകളുതിര്‍ത്തും ആധികാരികമാണ് ബ്രസീലിന്‍റെ ജയം.
Read Also:- എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്ന് മുംബൈ ഇന്ത്യന്‍സിന് നന്നായി അറിയാം: ഗവാസ്‌കര്‍
ഇതോടെ, ചിലിയുടെ ലോകകപ്പ് പ്രതീക്ഷകൾ അസ്തമിച്ചു. അതേസമയം, യൂറോ ചാമ്പ്യൻമാരായ ഇറ്റലി, ഖത്തര്‍ ഫുട്ബോള്‍ ലോകകപ്പിനില്ല. പ്ലേ ഓഫ് സെമിയിൽ ഇഞ്ചുറി ടൈമില്‍ നേടിയ ഗോളിൽ നോർത്ത് മാസിഡോണിയയാണ് ഇറ്റലിയെ പരാജയപ്പെടുത്തിയത്. എന്നാൽ, തുർക്കിയെ ഒന്നിനെതിരെ മൂന്ന് ഗോളിന് തോൽപ്പിച്ച് പോർച്ചുഗൽ ഖത്തറിലേക്ക് ഒരു ചുവടുകൂടി വച്ചു.
Post Your Comments