തിരുവനന്തപുരം: ഫുട്ബോൾ ലോകകപ്പ് ബ്രസീൽ ഉയർത്തുമെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എയും ബ്രസീൽ ആരാധകനാണെന്ന് ആര്യ പറഞ്ഞു. തിരുവനന്തപുരം ചിത്തിര തിരുന്നാൾ പാർക്കിൽ സർക്കാരിന്റെ ലഹരിക്കെതിരായ ഗോൾ ചലഞ്ചും ഫുട്ബോൾ മൽസരങ്ങളുടെ തൽസമയത്തിനുള്ള സ്ക്രീനും ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മേയർ.
അതേസമയം, ലോകകപ്പിന് ഖത്തർ ആതിഥേയത്വം വഹിക്കുന്നുവെന്നത് മലയാളികളെ സംബന്ധിച്ച് ഏറെ ആവേശകരമായ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ധാരാളം മലയാളി പ്രവാസികളുള്ള രാജ്യമാണ് ഖത്തർ. ഇതുവഴി നമ്മുടെ ഫുട്ബോൾ പ്രേമികൾക്ക് ലോകോത്തര ഫുട്ബോൾ മത്സരങ്ങൾ കാണാനുള്ള സുവർണാവസരം വന്നു ചേർന്നിരിക്കുകയാണ്. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിർമ്മാണ പ്രവൃത്തികളിലും നമ്മുടെ പ്രവാസി സഹോദരങ്ങൾ പങ്കുചേർന്നിട്ടുണ്ട്. അവരുടെ വിയർപ്പിന്‍റെയും കൂടി സാക്ഷാത്കാരമാണ് ഈ വിശ്വമാമാങ്കമെന്നും പിണറായി ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments