ഫുട്‍ബോൾ ആവേശത്തിലാണ് കേരളവും. ഖത്തറിൽ നടക്കുന്ന ലോകകപ്പിൽ ഇത്തവണ അർജന്റീന കപ്പടിക്കുമെന്ന് പൊതുമരാമഅത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. ഫുട്‍ബോൾ ചെറുപ്പം മുതൽക്കേ തന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നുവെന്നും, അന്നുമുതൽ അർജന്റീന ആരാധകൻ ആണെന്നും റിയാസ് പറയുന്നു. മനോരമയോടായിരുന്നു മന്ത്രിയുടെ പ്രതികരണം.
‘ചെറുപ്പം മുതൽ തന്നെ ഫുട്‍ബോൾ ജീവിതത്തിന്റെ ഒരു ഭാഗമാണ്. അന്നും ഇന്നും ഞാൻ അർജന്റീന ആരാധകനാണ്. ഇത്തവണ അർജന്റീനയ്ക്ക് കപ്പ് കിട്ടും. 86 ന് ശേഷം പലപ്പോഴും കിട്ടേണ്ട സമയത്ത് അർജന്റീനയ്ക്ക് കിട്ടിയില്ല. ടീം വർക്കിന്റെ പോരായ്മയായിരുന്നു കാരണം. അർജന്റീനയെന്ന വികാരം ഇത്തവണ കപ്പടിക്കും’, മന്ത്രി പറഞ്ഞു.
അതേസമയം, ലോകകപ്പിന് മുന്നോടിയായി അർജന്റീന ടീം ഖത്തറില്‍ പരിശീലനം തുടങ്ങി. ഖത്തര്‍ യുണിവേഴ്‌സിറ്റി ഗ്രൗണ്ടില്‍ ആയിരുന്നു പരിശീലനം. ലിയോണല്‍ മെസ്സിയടക്കമുള്ള താരങ്ങള്‍ പരിശീലനത്തിന് ഇറങ്ങി. പരിക്കില്‍ നിന്ന് മുക്തരായ മാര്‍ക്കോസ് അക്യൂനയ്ക്കും പപ്പു ഗോമസിനും ലോകകപ്പ് നഷ്ടമാവില്ലെന്ന് ഉറപ്പായി. ചൊവ്വാഴ്ച സൗദി അറേബ്യക്കെതിരായാണ് അര്‍ജന്റീനയുട ആദ്യ ഗ്രൂപ്പ് മത്സരം. ഈ ലോകകപ്പില്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് അര്‍ജന്റീന.
Post Your Comments