കൊച്ചി: ഖത്തർ ലോകകപ്പിൽ അർജന്റീന ഇന്ന് ആദ്യ മത്സരത്തിറങ്ങുമ്പോൾ കേരളത്തിൽ നിന്നും ഒരു ഫോട്ടോഷൂട്ട് വൈറലാകുന്നു. തൃശൂർ കുന്നത്തങ്ങാടി സ്വദേശി സോഫിയ രഞ്ജിത്തിന്റെ ഒമ്പതാം മാസത്തിലെ മെറ്റേണിറ്റി ഫോട്ടോഷൂട്ടാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
കടുത്ത മെസി ആരാധികയാണ് സേഫിയ. മെസിയുടെ പേരെഴുതിയ ജഴ്സി ധരിച്ചാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഭർത്താവും ഫ്രീലാൻസ് ഫോട്ടോഗ്രാഫറുമായ മലപ്പുറം മേൽമുറി സ്വദേശി രഞ്ജിത് ലാലാണ് ചിത്രങ്ങൾ പകർത്തിയത്.
അതേസമയം, ആദ്യ മത്സരത്തിനിറങ്ങുന്ന അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് ഒരു അപൂര്‍വ്വ റെക്കോര്‍ഡുണ്ട്. ഇന്നത്തെ മത്സരത്തില്‍ വിജയമോ സമനിലയോ നേടിയാല്‍ അര്‍ജന്‍റീനയെ കാത്തിരിക്കുന്നത് ആരെയും കൊതിപ്പിക്കുന്ന ഒരു അപൂര്‍വ്വ നേട്ടമാണ്.
ലിയോണല്‍ സ്കലോണിയുടെ തീപ്പൊരി സംഘം തോല്‍വിയറിയാതെ ഇതിനകം 36 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ഇനി മുന്നിലുള്ളത് 37 മത്സരങ്ങള്‍ പരാജയമറിയാതെ മുന്നേറിയ ഇറ്റലി മാത്രമാണ്. ലോകകപ്പിലെ സൗദിക്കെതിരെയുള്ള പോരാട്ടത്തിലൂടെ ഈ മിന്നുന്ന റെക്കോര്‍ഡിന് ഒപ്പം എത്താമെന്ന പ്രതീക്ഷയിലാണ് അര്‍ജന്‍റീനിയന്‍ സംഘം.
2019 ജൂലൈ രണ്ടിനാണ് അര്‍ജന്‍റീനയുടെ തോല്‍വി അറിയാതെയുള്ള കുതിപ്പ് തുടങ്ങിയത്. ഇതിനകം 36 മത്സരങ്ങളില്‍ ടീം 27 വിജയങ്ങള്‍ നേടിയപ്പോള്‍ ഒമ്പത് കളികള്‍ സമനിലയില്‍ കലാശിച്ചു. ബ്രസീല്‍, ഉറുഗ്വെ, ചിലി, ഇറ്റലി എന്നിങ്ങനെ പല വമ്പന്മാരെയും തോല്‍പ്പിച്ചാണ് സ്കലോണിയും സംഘവും കുതിക്കുന്നത്.
Post Your Comments