മുംബൈ: ഐപിഎല്‍ 15-ാം സീസൺ നാളെ ആരംഭിക്കാനിരിക്കെ മുംബൈ ഇന്ത്യന്‍സ് കപ്പടിച്ചാല്‍ ആരും അത്ഭുതപ്പെടേണ്ടതില്ലെന്ന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കര്‍. എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്ന് മുംബൈ ഇന്ത്യന്‍സിന് നന്നായി അറിയാമെന്നും എന്നാൽ, പുതിയ ടീമായ ഗുജറാത്ത് ടൈറ്റന്‍സിന് കാര്യങ്ങള്‍ എളുപ്പമല്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
‘എങ്ങനെയാണ് ടൂര്‍ണമെന്റ് ജയിക്കേണ്ടതെന്ന് മുംബൈ ഇന്ത്യന്‍സിന് നന്നായി അറിയാം. ഇത് അവരെ ഈ സീസണിലും സഹായിക്കും. ഐപിഎല്ലില്‍ പൊതുവേ പതിയെ തുടങ്ങുന്ന ടീമാണ് മുംബൈ. ഇത്തവണ ടീമുകളുടെ എണ്ണവും മത്സരങ്ങളുടെ എണ്ണവും ഉയര്‍ന്നതോടെ തിരിച്ചുവരാന്‍ മുംബൈക്ക് മുന്നില്‍ ആവശ്യത്തിന് സമയം ലഭിക്കും’.
‘രോഹിത് ശര്‍മയെപ്പോലൊരു ബാറ്റിംഗ് ലീഡറും ജസ്പ്രീത് ബുംറയെപ്പോലൊരു ബോളിംഗ് ലീഡറുമുള്ളപ്പോള്‍ വീണ്ടുമൊരു കിരീടം മുംബൈ ഉയര്‍ത്തിയാലും അത്ഭുതപ്പെടാനാവില്ല. ഗുജറാത്ത് ടൈറ്റന്‍സ് പുതിയ നായകന് കീഴില്‍ കളിക്കുന്ന പുതിയ ടീമാണ്. അതുകൊണ്ട് തന്നെ അനുഭവ സമ്പത്തിന്റെ കുറവ് അവര്‍ക്കുണ്ട്’.
Read Also:- കുളിക്കുന്നതിന് മുമ്പ് കാൽ പാദം മസ്സാജ് ചെയ്യുന്നതുകൊണ്ടുള്ള ഗുണങ്ങൾ!
‘ആദ്യത്തെ അഞ്ച് മത്സരത്തിന്റെ ഫലം കാണാതെ ഇവരെക്കുറിച്ച് ഒന്നും പറയാനാവില്ല. ഇതിലെ പ്രകടനം വിലയിരുത്തിയാവും അവര്‍ എങ്ങനെ മുന്നോട്ട് പോവുകയെന്ന് പറയാനാവുക. എന്നാല്‍, നിലവിലെ ടീമിനെ വിലയിരുത്തുമ്പോള്‍ ഗുജറാത്ത് പ്രയാസപ്പെടാനാണ് സാധ്യത കൂടുതല്‍’ ഗവാസ്‌കര്‍ പറഞ്ഞു.
Post Your Comments