Latest NewsFootballNewsIndiaSports

‘ഫുട്‍ബോള് കളി അനിസ്ളാമികം, സ്ത്രീകളും കുട്ടികളുമൊക്കെ കളി കാണുമ്പോൾ പുരുഷന്റെ ഔറത്തല്ലേ കാണുന്നത്’: ഇസ്ലാമിക പണ്ഡിതൻ

ഖത്തറിൽ ലോകകപ്പിന് ആവേശം ഇരമ്പുബോൾ ഫുട്ബോൾ തന്നെ അനിസ്ലാമികമാണെന്നും തുട മറയ്ക്കാത്ത താരങ്ങളുടെ ഫ്ലക്സ് വയ്ക്കുന്നവർ പരലോകത്ത് കണക്കു പറയേണ്ടിവരുമെന്നും പറഞ്ഞുകൊണ്ടുള്ള മുജാഹിദ് പണ്ഡിതൻ റഫീഖ് സഫലിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ഇതോടെ, ഇദ്ദേഹത്തെ ട്രോളി ട്രോളർമാരും ഫുട്‍ബോൾ ആരാധകരും രംഗത്തെത്തി കഴിഞ്ഞു. തൊട്ടതിനും പിടിച്ചതിലും ഒക്കെ ഇങ്ങനെ ഹറാം കണ്ടെത്താൻ നിങ്ങൾക്ക് എങ്ങനെ സാധിക്കുന്നുവെന്നും, അത്ര ഹറാം ഉള്ളവർ കളി കാണേണ്ടന്നും ആരാധകർ പറയുന്നു.

പണ്ഡിതന്റെ വാക്കുകൾ ഇങ്ങനെ:

ഇസ്ലാം നിർബന്ധമായി മറക്കേണ്ട ഭാഗങ്ങൾ കൃത്യമായി സൂചിപ്പിച്ചിട്ടുണ്ട്. പക്ഷേ ആ ഭാഗങ്ങൾ പ്രദർശിപ്പിക്കുന്ന നിലയിലാണ് ഈ കളി നടക്കുന്നത്. ഔറത്ത് കൃത്യമായി മറക്കുന്നില്ല. പുരുഷന്റെ തുടഭാഗം ഔറത്ത് ആണെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. നമുക്ക് കാണാൻ പറ്റുമോ? സ്ത്രീകളും കുട്ടികളുമൊക്കെ ഒന്നടങ്കം ഈ കളികൾ കാണുമ്പോൾ പുരുഷന്റെ ഔറത്തല്ലേ കാണുന്നത്. പുരുഷന്മാരും സ്ത്രീകളും ഒക്കെ കാണുന്നില്ലേ. അത്തരം കളിക്കാരുടെ ബോർഡുകളും ഫ്‌ളെസുകളും സ്ഥാപിക്കുന്നതിനുവേണ്ടി അല്ലേ കാശ് മുടക്കുന്നത്. കണക്കു പറയേണ്ടിവരും.

റഫീഖ് സഫലിയ്ക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ‘എങ്കിൽ ഇനിയുള്ള നാളുകൾ ഖത്തർ കണ്ണുമൂടിക്കെട്ടി ഇരുന്നോട്ടെ തുടകളുടെ ഒരു മാമാങ്കമാണ് വരുന്നത്. വേണമെങ്കിൽ താങ്കൾ ഇസ്ലാമിക രാജ്യമായ ഖത്തറിന് ഒരു നിവേദനം അയക്കൂ കളിക്കാരുടെ തുട കാണുന്നത് കൊണ്ട് കളി ഒഴിവാക്കണമെന്ന്, ഇല്ലാ എങ്കിൽ കളിക്കാർക്ക് ഒരു പാവാട വാങ്ങി കൊടുക്കാൻ പറ, അല്ലെങ്കിൽ മൊത്തം പ്ലാസ്റ്റർ ഇട്ടാലും മതി അപ്പൊ ഒന്നും കാണണ്ടേലോ. ബോർഡുകൾ സ്ഥാപിക്കുമ്പോൾ പകുതി നിന്ന് താഴോട്ടു കർട്ടൻ ഇട്ടാൽ മതി രണ്ട് സൈഡിലും രണ്ടാളെ നിർത്തുക എന്നിട്ട് സ്ത്രീകളും കുട്ടികളും വരുമ്പോൾ കർട്ടനിട്ട് ഔറത്ത് മൂടാം …..കഷ്ട്ടം,, ഇത്തരത്തിൽ വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങളിൽ മതപണ്ഡിതന്മാർ ഇടപെട്ടു അഭിപ്രായങ്ങൾ പറഞ്ഞു പേടിപ്പിച്ചു നിർത്തുന്നത് കൊണ്ടാണ് അവരുടെ തലമുറ കലാപരമുൾപ്പെടെ പല മേഖലകളിലും ഉയർന്നു വരാത്തത്’ എന്ന് തുടങ്ങിയ അഭിപ്രായമാണ് സോഷ്യൽ മീഡിയ നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button