AlappuzhaKottayamIdukkiErnakulamLatest NewsKeralaNattuvarthaNewsIndia

അന്ത്യമുണ്ടാകുമോ? ആരെയും പേടിക്കാതെ അന്തിയുറങ്ങണം: മുല്ലപ്പെരിയാർ കേസിൽ അന്തിമവാദം ഇന്ന്

ന്യൂഡൽഹി: മുല്ലപ്പെരിയാർ കേസിൽ ഇന്ന് അന്തിമ വാദം നടക്കുമ്പോൾ കേരള ജനതയുടെ നെഞ്ചിൽ വീണ്ടും ഭീതികൾ ഉടലെടുക്കുകയാണ്. എന്നെങ്കിലുമൊന്ന് സമാധാനമായി ഉറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാണ്, കേരളം ആഗ്രഹിക്കുന്നത്. അണക്കെട്ടിന്‍റെ സുരക്ഷ രാജ്യാന്തര വിദഗ്ദ്ധര്‍ അടങ്ങുന്ന സംഘം പരിശോധിക്കണമെന്ന കേരളത്തിന്‍റെ ആവശ്യത്തില്‍ തമിഴ്നാട് സര്‍ക്കാര്‍ ഇന്ന് മറുപടി സത്യവാങ്മൂലം നല്‍കും.

Also Read:മയക്കുമരുന്ന് കേസ്: അന്നേ ഇതൊന്നും വേണ്ടെന്ന് ഭര്‍ത്താവിനോട് പറഞ്ഞെന്ന് നെഞ്ചത്തടിച്ച് പൊട്ടിക്കരഞ്ഞ് ഷബ്‌നയെന്ന ആതിര

ഒരു പെരുമഴ വന്നാൽ അതുപോലെ കനക്കുന്ന ആശങ്ക മലയാളികളുടെ മനസ്സിൽ ഇപ്പോൾ തീ കോരിയിട്ടിരിക്കുകയാണ്. പുതിയ ഡാം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം. അതിനെ ന്യായീകരിക്കാൻ പോന്ന എല്ലാ തെളിവുകളും കേരളത്തിന്റെ പക്കലുണ്ട്. കാലങ്ങളായി ഇതേ ആവശ്യവുമായി സംസ്ഥാനം കോടതിമുറികൾ കയറിയിറങ്ങിക്കൊണ്ടിരിക്കുകയാണ്.

അതേസമയം, അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തേണ്ടതില്ലെന്ന വാദം തമിഴ്നാട് സര്‍ക്കാര്‍ മുന്നോട്ട് വയ്ക്കും. കാലപ്പഴക്കം പരിഗണിച്ച്‌ അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്താമെന്ന് കേന്ദ്ര ജലകമ്മീഷനും കോടതിയെ അറിയിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button