KozhikodeNattuvarthaLatest NewsKeralaNews

വഞ്ചനാ കുറ്റം: ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർക്കും ചെയർമാനും ജനറൽ കൺവീനർക്കും എതിരെ പരാതി

കോഴിക്കോട്: കൊല്ലം പിഷാരിക്കാവ് ക്ഷേത്രത്തിലെ എക്സിക്യൂട്ടീവ് ഓഫീസർക്കും ചെയർമാനും ജനറൽ കൺവീനർക്കും എതിരെ വഞ്ചനാ കുറ്റത്തിന് പരാതി. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള പിഷാരിക്കാവ് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി ആന, ആനച്ചമയം, എന്നിവയും മറ്റ് വ്യവസ്ഥകളും ഉൾപ്പെടുത്തിയ കരാറിനെ മറികടന്ന് എക്സിക്യൂട്ടീവ് ഓഫീസർ മറ്റൊരാൾക്ക്‌ കരാർ നൽകിയതിനെ തുടർന്നാണ് എക്സിക്യൂട്ടീവ് ഓഫീസർക്ക് എതിരെ വഞ്ചന കുറ്റത്തിന് പരാതി നൽകിയത്.

ഫെബ്രുവരി 11ന് പിഷാരിക്കാവ് ക്ഷേത്രത്തിൽ വെച്ച് എക്സിക്യൂട്ടീവ് ഓഫീസർ കെ വേണു,
ട്രസ്റ്റി ചെയർമാൻ ബാലൻ നായർ കൊട്ടിലകത്ത്, ജനകീയ കമ്മിറ്റി ജനറൽ കൺവീനർ ഇ എസ് രാജൻ, എന്നിവർ ചേർന്നാണ് തൃശ്ശൂർ സ്വദേശിയായ പരാതിക്കാരന് കരാർ എഴുതി നൽകിയത്. മുൻകൂറായി പണം ആവശ്യപ്പെട്ടുവെങ്കിലും ചില സാങ്കേതിക തടസങ്ങൾ കാരണം അടുത്ത ദിവസം തന്നെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകാമെന്ന് എക്സിക്യൂട്ടീവ് ഓഫീസർ ഉറപ്പ് നൽകിയിരുന്നു.

സിൽവർ ലൈനിന്റെ അലൈൻമെന്റ് മാറ്റിയിട്ടില്ല, പ്രചരിക്കുന്നത് സ്വകാര്യ വെബ്‌സൈറ്റിന്റെ മാപ്പ്: വ്യക്തമാക്കി കെ റെയിൽ

എന്നാൽ, പിന്നീട് വിളിക്കുമ്പോൾ ഫോൺ എടുക്കാതെ വളരെ അലക്ഷ്യമായി പെരുമാറിയത്തിനെ തുടർന്ന് ക്ഷേത്രപരിസരത്തുള്ള ചില നാട്ടുകാരെ ബന്ധപ്പെട്ടപ്പോഴാണ് കരാർ മറ്റൊരു വ്യക്തിക്ക് മറിച്ച് നൽകിയതായി പരാതിക്കാരൻ അറിഞ്ഞത്. ഇതോടെ, സ്വാർത്ഥ ലാഭത്തിനുവേണ്ടിയോ, കൈക്കൂലിയോ മോഹിച്ചാണ് എക്സിക്യൂട്ടീവ് ഓഫീസർ കരാർ മറിച്ച് നൽകിയത് എന്ന് സംശയം തോന്നുകയായിരുന്നു. സർക്കാർ മുദ്രപത്രത്തിൽ ഒരു ഉടമ്പടി നില നിൽക്കവെ, യാതൊരു അറിയിപ്പും നൽകാതെ കരാർ മറ്റൊരാൾക്ക്‌ നൽകിയതിനെ തുടർന്നാണ് വഞ്ചനാ കുറ്റത്തിന് പരാതി നൽകിയിട്ടുള്ളത്.

ഉത്സവത്തിന് നാല് ദിവസം മാത്രം ബാക്കി നിൽക്കെ, ഇത്തരത്തിൽ ഒരു പരാതി ഉത്സവം നടത്തിപ്പിന് തന്നെ പ്രതികൂലമായി ബാധിക്കുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. ഫെബ്രുവരി 11ന് നൽകിയ കരാർ പ്രകാരം 5 കൊമ്പനാനകൾക്കും 1 പിടിയാനയ്ക്കുമായി പരാതിക്കാരൻ മുൻകൂറായി ഏക്ക തുക നൽകിയിരുന്നു. അതിനെ തുടർന്ന് ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടമാണ് പരാതിക്കാരന് ഉണ്ടായിരിക്കുന്നത്.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാർക്ക് സന്തോഷ വാർത്ത, കൂടുതൽ ഫ്ലൈറ്റുകൾ അനുവദിച്ചു

ഒരു കരാർ നിലനിൽക്കെ രണ്ടാമത് നൽകിയ കരാർ നിലനിൽക്കില്ല എന്ന നിയമം ശ്രദ്ധയിൽപ്പെടുത്തിക്കൊണ്ട് നഷ്ടപരിഹാരത്തിനോ, ഉത്സവം നടത്തിപ്പിനോ ക്ഷേത്രം ഓഫീസർ തയ്യാറാകണം എന്ന് നിർദ്ദേശിച്ച് പരാതിക്കാരൻ നൽകിയ വക്കീൽ നോട്ടിസിന് പോലും ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മറുപടി നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ നിയമ നടപടികളുമായി മുന്നോട്ട് പോകാൻ പരാതിക്കാരൻ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button