![](/wp-content/uploads/2025/02/csr.webp)
കൊച്ചി: സിഎസ്ആര്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍മെഷീനും വാഗ്ദാനം ചെയ്ത തട്ടിപ്പ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. കൊച്ചി ക്രൈം ബ്രാഞ്ച് യൂണിറ്റിനാണ് ചുമതല. കേസ് ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണത്തിന് കൈമാറും. സംസ്ഥാനത്ത് നിരവധി പരാതികള്‍ ഉയരുകയും ആയിരം കോടിയിലധിക്കം പണം തട്ടിയെന്നും ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാന്‍ തീരുമാനമായത്.
Read Also: സ്കൂൾ വിദ്യാർത്ഥി മിഹിറിൻ്റെ ആത്മഹത്യ : സഹോദരൻ്റെ മൊഴിയെടുത്തു
വിവിധ സ്റ്റേഷനുകളില്‍ അനന്തുകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. നാളെ ലോക്കല്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാനിരിക്കെയാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുന്നത്. വിവിധ സ്റ്റേഷനുകളില്‍ അനന്തുകൃഷ്ണനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വിവിധ സ്റ്റേഷനുകളിലുള്ള കേസ് ഫയലുകളും കേസ് ഡയറികളും ക്രൈംബ്രാഞ്ച് ശേഖരിക്കും. ഇതിന് ശേഷമാകും പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുകയും ചോദ്യം ചെയ്യുകയും ചെയ്യുക.
എല്ലാ ജില്ലകളിലും പരാതികള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിലേക്ക് എത്തുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ തട്ടിപ്പായി മാറിയിരിക്കുകയാണ് സിഎസ്ആര്‍ ഫണ്ടിന്റെ പേരില്‍ അനന്തുകൃഷ്ണന്‍ നടത്തിയ തട്ടിപ്പ്. പകുതി വിലയ്ക്ക് സ്‌കൂട്ടറും തയ്യല്‍ മെഷീനും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ് നടത്തിയത്. തട്ടിപ്പ് പുറത്തായതോടെ പരാതികളുടെ കൂമ്പാരമാണ് വിവിധ പൊലീസ് സ്റ്റേഷനുകളില്‍ അനന്തുകൃഷ്ണനെതിരെ എത്തിയത്. പ്രാദേശിക തലത്തില്‍ രൂപീകരിച്ച സീഡ് സൊസൈറ്റികള്‍ വഴിയായിരുന്നു അനന്തുകൃഷ്ണന്‍ പണസമാഹരണം നടത്തിയത്.
Post Your Comments