ThiruvananthapuramLatest NewsKeralaNattuvarthaNews

ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയുടെ സ്വർണമാല കവർന്നു : യുവാവ് അറസ്റ്റിൽ

വഞ്ചിയൂർ പാറ്റൂർ സ്വദേശി അച്ചുവാണ് പിടിയിലായത്

തിരുവനന്തപുരം: ട്രെയിൻ യാത്രക്കിടെ യാത്രക്കാരിയുടെ സ്വർണമാല പിടിച്ചുപറിച്ച സംഭവത്തിലെ പ്രതി പിടിയിൽ. വഞ്ചിയൂർ പാറ്റൂർ സ്വദേശി അച്ചുവാണ് പിടിയിലായത്. തിരുവനന്തപുരം റെയിൽവേ പൊലീസാണ് ഇയാളെ പിടികൂടിയത്.

ഞായറാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ഷൊർണൂർ-തിരുവനന്തപുരം വേണാട് എക്സ്പ്രസിലെ യാത്രക്കാരിയുടെ മാലയാണ് പേട്ട റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്രതി കവർന്നത്. തുടർന്ന്, യാത്രക്കാരി പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി സ്വർണക്കടയിൽ വിറ്റ മാല അന്വേഷണസംഘം കണ്ടെത്തി.

Read Also : വർക്കലയിലെ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി മരിച്ചു

റെയിൽവേ എസ്.പി ഗോപകുമാറിന്‍റെ നിർദ്ദേശപ്രകാരം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡിന്‍റെ നേതൃത്വത്തിൽ എസ്.എച്ച്.ഒ ഇതിഹാസ് താഹ, എസ്.ഐ ബിജുകുമാർ, നളിനാക്ഷൻ, സി.പി.ഒമാരായ വിവേക്, ജിതിൻ, സുരേഷ്, പ്രമോദ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button