മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ സ്റ്റേഡിയങ്ങളില്‍ 25 ശതമാനം കാണികള്‍ക്ക് പ്രവേശനം അനുവദിച്ച് ബിസിസിഐ. മുംബൈ, നവി മുംബൈ, പൂനെ എന്നിവിടങ്ങളിലെ മൂന്ന് വേദികളിലായാണ് ലീഗ് ഘട്ടത്തിലെ 70 മത്സരങ്ങള്‍ നടക്കുന്നത്. മത്സരക്രമം ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
വാങ്കഡെയില്‍ മാര്‍ച്ച് 26ന് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്-കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മത്സരത്തോടെയാണ് ഐപിഎല്‍ 15-ാം സീസൺ കൊടിയേറുക. ഐപിഎല്‍ മത്സരങ്ങളുടെ ടിക്കറ്റ് വില്‍പന ഇന്ന് ആരംഭിച്ചിട്ടുണ്ട്. www.iplt20.com എന്ന ഓദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് ടിക്കറ്റ് വില്‍പന. കൊവിഡ് പ്രോട്ടോക്കോളുകള്‍ അനുസരിച്ചാവും കാണികളെ പ്രവേശിക്കുക.
വാങ്കഡെ, ഡിവൈ പാട്ടീല്‍ എന്നിവിടങ്ങളിലായി 20 മത്സരങ്ങള്‍ വീതവും ബ്രബോണിലും മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തിലുമായി 15 കളികള്‍ വീതവുമാണ് നടക്കുക. അതേസമയം, ബയോ ബബിൾ നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ശിക്ഷ കടുപ്പിക്കുമെന്നാണ് വിവരം.
Read Also:- ഐപിഎല്‍ 15-ാം സീസൺ: ബയോ ബബിൾ നിയന്ത്രണങ്ങള്‍ ലംഘിച്ചാൽ കടുത്ത ശിക്ഷ
ഒരു തവണ ലംഘിച്ചാല്‍ ഏഴ് ദിവസം ക്വാറന്റീന്‍, രണ്ടാം തവണയും ലംഘിച്ചാല്‍ ഒരു മത്സരത്തില്‍ നിന്ന് വിലക്ക്, ഏഴ് ദിവസം ക്വാറന്റീന്‍. മൂന്നാമതും ആവര്‍ത്തിച്ചാല്‍ ഐപിഎല്‍ ടീമില്‍ നിന്നുതന്നെ പുറത്താക്കും.
Post Your Comments