CricketLatest NewsNewsSports

വനിതാ ലോകകപ്പ്: സെമി സാധ്യത നിലനിര്‍ത്താന്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു

വെല്ലിംഗ്ടണ്‍: വനിതാ ഏകദിന ലോകകപ്പില്‍ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുന്നു. സെമി സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇന്ത്യക്ക് വിജയം അനിവാര്യമാണ്. എട്ട് ടീമുകള്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ നിലവില്‍ അഞ്ച് കളികളില്‍ രണ്ട് ജയങ്ങളുമായി ഇന്ത്യ പോയന്‍റ് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ ഓസ്ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോറ്റതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. ഓസ്ട്രേലിയക്കെതിരെ മികച്ച സ്കോര്‍ നേടിയിട്ടും ബൗളര്‍മാര്‍ക്ക് പ്രതിരോധിക്കാനാവാഞ്ഞതും ബാറ്റിംഗ് നിര സ്ഥിരത പുലര്‍ത്താതുമാണ് ഇന്ത്യക്ക് തലവേദനയാകുന്നത്.

ഒടുവിൽ വിവരം കിട്ടുമ്പോൾ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ 26.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിലാണ്. ഷഫാലി വർമ്മ(42), മന്ഥാന(30), മിതാലി രാജ്(0) എന്നിവരാണ് പുറത്തായത്. ബംഗ്ലാദേശിനായി റിതു മോണി രണ്ട് വിക്കറ്റും നഹീദ അക്തർ ഒരു വിക്കറ്റും നേടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button