അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ടോസ് നേടിയ ബംഗ്ലാദേശ് ഫീൽഡിങ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഓരോ മാറ്റവുമായാണ് ഇരു ടീമുകളും ഇന്നിറങ്ങുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ കളിച്ച ദീപക് ഹൂഡക്ക് പകരം അക്സര്‍ പട്ടേല്‍ ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഇടംനേടിയപ്പോൾ സൗമ്യ സര്‍ക്കാരിന് പകരം ഷരീഫുള്‍ ഇസ്ലാം ബംഗ്ലാദേശിന്‍റെ അന്തിമ ഇലവനിലെത്തി.
ദക്ഷിണാഫ്രിക്കക്കെതിരെ പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്ത് ഇന്ന് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും കാര്‍ത്തക്കിനെ ടീമില്‍ നിലനിര്‍ത്തി. പേസര്‍മാരായി മുഹമ്മദ് ഷമിയും ഭുവനേശ്വര്‍ കുമാറും അര്‍ഷ്ദീപ് സിംഗും തന്നെയാണ് ടീമിലുള്ളത്.
Read Also:- മുസ്‌ലിം സ്ത്രീക്ക് വിവാഹമോചനത്തിന് ഭർത്താവിന്റെ സമ്മതം വേണ്ട: സുപ്രധാന ഉത്തരവുമായി ഹൈക്കോടതി
മൂന്ന് കളിയില്‍ അഞ്ച് പോയിന്‍റുള്ള ദക്ഷിണാഫ്രിക്കയാണ് ഗ്രൂപ്പ് രണ്ടില്‍ നിലവില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യക്കും ബംഗ്ലാദേശിനും നാല് പോയിന്‍റ് വീതമാണുള്ളത്. റൺ നിരക്കിന്‍റെ അടിസ്ഥാനത്തിൽ ഇന്ത്യ രണ്ടും ബംഗ്ലാദേശ് മൂന്നും സ്ഥാനങ്ങളിൽ. ഇന്ന് ബംഗ്ലാദേശിനെതിരായ പോരാട്ടം കഴിഞ്ഞാല്‍ ഞായറാഴ്ച സിംബാബ്‍വേയാണ് ഇന്ത്യയുടെ എതിരാളികൾ. ഈ രണ്ടുകളികളും ജയിച്ചാൽ എട്ട് പോയിന്‍റുമായി ഇന്ത്യക്ക് സെമി ഉറപ്പിക്കാം.
Post Your Comments