News

ശിക്ഷാ ഇളവ് ലഭിച്ച കാമുകി ജയിലില്‍ നിന്ന് പുറത്തിറങ്ങിയതോടെ മറ്റൊരാളെ വിവാഹം കഴിച്ചു : കാമുകന്‍ ജയിലില്‍ ജീവനൊടുക്കി

 

ലക്‌നൗ: ഇതുവരെ ഉണ്ടാകാത്ത ഒരു സംഭവമാണ് കഴിഞ്ഞ ദിവസം യുപിയിലെ ലക്‌നൗ ആദര്‍ശ് ജയിലില്‍ നടന്നത്. ജയിലിനുള്ളില്‍ തടവുകാരന്‍ ജീവനൊടുക്കിയതോടെയാണ് വിവരങ്ങള്‍ മറനീക്കി പുറത്തുവന്നത്. പൈപ്പില്‍ തൂങ്ങിയ നിലയിലാണ് തടവുകാരനായ സുനില്‍കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

Read Also : ബിജെപിയും കോൺഗ്രസും നടത്തുന്ന സമരാഭാസങ്ങള്‍ ഗെയില്‍ സമരം പോലെ കെട്ടടങ്ങും: എം സ്വരാജ്

മരിച്ച സുനിലും കാമുകിയും ഒരുമിച്ചാണ് കൊലപാതകത്തില്‍ പങ്കാളികളായതും ജയില്‍ ശിക്ഷ അനുഭവിച്ചതും. സുനില്‍, ഫത്തേഗഡ് സെന്‍ട്രല്‍ ജയിലില്‍ നിന്ന് 2014 ജനുവരി 11 നാണ് ആദര്‍ശ് ജയിലില്‍ എത്തിയത്. കഴിഞ്ഞ 8 വര്‍ഷമായി കൊലപാതകക്കേസില്‍ തടവ് ശിക്ഷ അനുഭവിച്ചു വരികയായിരുന്നു. എന്നാല്‍, ശിക്ഷാ ഇളവ് ലഭിച്ച കാമുകി ജയിലില്‍ നിന്ന് പുറത്തിറങ്ങിയതോടെ മറ്റൊരാളെ വിവാഹം കഴിച്ചു. ഇതറിഞ്ഞ സുനില്‍ ജയിലില്‍ തൂങ്ങിമരിക്കുകയായിരുന്നു.

 

കൂട്ടുപ്രതിയായ രാജ്വതി നാരി ബന്ദി നികേതനാണ്, എട്ട് വര്‍ഷത്തെ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം 2021 ജനുവരി 18 ന് സര്‍ക്കാര്‍ ഉത്തരവനുസരിച്ച് ജയില്‍ മോചിതയായത്

shortlink

Related Articles

Post Your Comments

Related Articles


Back to top button