KeralaLatest News

കൊച്ചി ബിനാലെയുടെ സെക്രട്ടറി ഇനി സുനില്‍

കൊച്ചി: റിയാസ് കോമു മീ ടൂ ക്യാമ്പയ്നില്‍ കുടുങ്ങിയതിനു പിന്നാലെ അദ്ദേഹത്തെ സ്ഥാനത്ത് നിന്നും മാറ്റി പകരം കൊച്ചി ബിനാലെയ്ക്ക് പുതിയ സെക്രട്ടറിയെ നിയമിച്ചു. ബിനാലെ നിര്‍വാഹക സമിതി അംഗമായ വി സുനിലിനാണ് പുതിയ ചുമതല. ഈ മാസം തന്നെ റിയാസ് കോമുവിന് എതിരായ പരാതി ചര്‍ച്ച ചെയ്യാന്‍ മാനേജിംഗ് ട്രസ്റ്റികളുടെ അടിയന്തിര യോഗം ബിനാലെ ഫൗണ്ടേഷന്‍ നടത്തും.

അടിയന്തിര യോഗത്തിലൂടെ റിയാസ് കോമുവിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കുവാനാണ് തീരുമാനം. മാനേജിംഗ് കമ്മിറ്റി അംഗങ്ങള്‍ക്കു പുറമേ ചലചിത്ര താരം സഞ്ജന കപൂര്‍, എന്‍. എസ് മാധവന്‍, മുന്‍ ചീഫ് സെക്രട്ടറി ലിസി ജേക്കബ് തുടങ്ങി 11 പേരാണ് ട്രസ്റ്റിലെ അംഗങ്ങള്‍. ഈ മാസം 28 ന് കൊച്ചിയില്‍ അടിയന്തിര യോഗം ചേരുവാനാണ് തീരുമാനിച്ചിരിക്കുന്നത്. പരാതി നല്‍കിയത് യുവതി ആയതിനാല്‍ വനിത അംഗങ്ങളുടെ തീരുമാനത്തിനാണ് പ്രാമുഖ്യം നല്‍കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button