ThrissurNattuvarthaLatest NewsKeralaNews

ഭാര്യയെ കാണാതായത് മുതൽ സുനിൽ നെട്ടോട്ടത്തിലായിരുന്നു, ഒടുവിൽ കണ്ടത് ലോഡ്ജ് മുറിയിൽ തൂങ്ങി നില്‍ക്കുന്ന കമിതാക്കളെ

തൃ​ശൂ​ർ: കാ​ര്യാ​ട്ടു​ക​ര സ്വ​ദേ​ശി​നി സം​ഗീ​തയുടെ ആത്മഹത്യയിൽ ഞെട്ടി കുടുംബം. വിശ്വസിക്കാനാകാതെ സംഗീതയുടെ ഭർത്താവ് സുനിലും വീട്ടുകാരും. പിഞ്ചുമക്കളെ എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ കഷ്ടപ്പെടുകയാണ് സുനിലും ബന്ധുക്കളും. ഒ​ള​രി​ക്ക​ര അ​മ്പാ​ടി​ക്കു​ളം സ്വ​ദേ​ശി റി​ജോ (26) ക്കൊപ്പമാണ് സം​ഗീ​തയെയും തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ലോ​ഡ്ജി​ൽ ആത്മഹത്യ ചെയ്ത നി​ല​യി​ൽ ക​ണ്ടെ​ത്തിയത്.

കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​നു സ​മീ​പ​മു​ള്ള ലോ​ഡ്ജി​ൽ ആണ് ഇരുവരെയും മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഗീ​ത​യു​ടെ ഭ​ർ​ത്താ​വ് സു​നി​ലി​ന്‍റെ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച റി​ജോ. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്കാ​ണ് ഇ​രു​വ​രും ലോ​ഡ്ജി​ൽ റൂ​മെ​ടു​ത്ത​ത്. ഉച്ചയ്ക്ക് തന്നെ സുനിൽ സംഗീതയെ കാണാനില്ലെന്ന് കാണിച്ച് വെ​സ്റ്റ് സ്റ്റേ​ഷ​നി​ൽ ​പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഉച്ച മുതൽ സംഗീതയെ കണ്ടെത്തനുള്ള നെട്ടോട്ടത്തിലായിരുന്നു സുനിലും സുഹൃത്തുക്കളും. ഇതിനിടെ റിജോയെയും കാണാനില്ലെന്ന് മനസിലായി.

Also Read:മദ്യലഹരിയിൽ സ്ത്രീയ്ക്ക് ക്രൂര മർദ്ദനം : എസ്ഐയെയും പരിക്കേല്പിച്ചു, പ്രതി റിമാൻഡിൽ

തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ലോ​ഡ്ജിൽ ഇരുവരുമുണ്ടെന്ന് തിരിച്ചറിഞ്ഞത്. ലോഡ്ജിനടുത്ത് റിജോയുടെ ബൈക്ക് കണ്ടതായി വിവരം കിട്ടിയാണ് അന്വേഷണത്തിൽ പൊലീസിന് തുമ്പായത്. സംഗീതയുടെയും റിജോയുടെയും ഫോട്ടോകൾ കാണിച്ചപ്പോള്‍ തന്നെ ഇരുവരും മുറിയെടുത്തിട്ടുണ്ടെന്ന് ലോഡ്ജ് നടത്തിപ്പുകാര്‍ വന്നവരെ ധരിപ്പിച്ചു. തുടര്‍ന്ന് ലോഡ്ജിലെ ജീവനക്കാര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ വിവരം അറിയിച്ചു. പൊലീസ് എത്തി മുറി തുറന്നപ്പോഴാണ് ഇരുവരെയും തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുറിയെടുത്തിരുന്ന ലോഡ്ജില്‍ നിന്നും സംഗീതയുടെ വീട്ടിലേയ്ക്ക് 6 കിലോമീറ്ററോളം ദുരമെയുള്ളു. രാത്രി തിരുവനന്തപുരത്തേയ്ക്ക് യാത്രയുണ്ടെന്നും അതിന്റെ സൗകര്യത്തിനാണ് ലോഡ്ജില്‍ മുറിയെടുക്കുന്നതെന്നുമാണ് ഇരുവരും ജീവനക്കാരെ അറിയിച്ചത്. കാറ്ററിങ് ജോലികള്‍ക്ക് സഹായിയായി എത്തിയിരുന്ന റിജോയും സംഗീതയും തമ്മില്‍ അടുപ്പം ഉണ്ടാവുകയും ഇരുവർക്കും ഒരുമിക്കാൻ കഴിയില്ലെന്നും കരുതിയാകാം ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button