Latest NewsKeralaNewsIndia

കശ്മീരില്‍ ഭീകരെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ വീര ചരമം പ്രാപിച്ച സൈനികരെ അപമാനിച്ചു; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുനിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകൻ മേജർ രവി (വീഡിയോ)

രാജ്യദ്രോഹികളായ ഭീകരര്‍ക്ക് "രണ്ട് സൈനികരെ വധിക്കാനായി" എന്നാണ് ഈ റിപ്പോര്‍ട്ടര്‍ ചാനല്‍ ലൈവില്‍ പറയുന്നത്

ന്യൂഡൽഹി: ഇന്ത്യൻ സൈനികരെ അപമാനിച്ച ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുനിലിനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധാകനും, മുന്‍ സൈനികനുമായ മേജര്‍ രവി. കശ്മീരില്‍ ഭീകരരെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ വീര ചരമം പ്രാപിച്ച സൈനികരെയാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ സുനിൽ വാർത്ത റിപ്പോർട്ട് ചെയ്യുന്നതിനിടയിൽ അപമാനിച്ചത്.

രാജ്യദ്രോഹികളായ ഭീകരര്‍ക്ക് “രണ്ട് സൈനികരെ വധിക്കാനായി” എന്നാണ് ഈ റിപ്പോര്‍ട്ടര്‍ ചാനല്‍ ലൈവില്‍ പറയുന്നത്. “സൈനികരെ വധിക്കാനായി” എന്ന് റിപ്പോര്‍ട്ട് ചെയ്യുന്നവന്റെ മാനസീകാവസ്ഥ എന്താണെന്നും ഫേസ്ബുക്ക് ലൈവില്‍ മേജര്‍ രവി ചോദിക്കുന്നു.

ALSO READ: ഇന്ത്യയുടെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും ബുദ്ധന്‍ മഹത്തരമായ സംഭാവനകളാണ് നല്‍കിയത്; എല്ലാ ജനങ്ങള്‍ക്കും ബുദ്ധപൂര്‍ണ്ണിമ ദിനം ആശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഒന്നെങ്കില്‍ തലയ്ക്ക് സുഖമില്ലാതെ ആയിരിക്കാം, അല്ലെങ്കില്‍ തെറ്റ് പറ്റിയതായിരിക്കാം. അങ്ങനെ എങ്കില്‍ ജനങ്ങള്‍ക്ക് മുമ്പില്‍ മാപ്പ് പറയാന്‍ അയാൾ തയ്യാറാവണമെന്നും മേജര്‍ രവി ആവശ്യപ്പെട്ടു.

https://www.facebook.com/blackcatravi/videos/2358281271144057/

 

shortlink

Related Articles

Post Your Comments

Related Articles


Back to top button