തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയായ കെ റെയില്‍, ആരെതിര്‍ത്താലും മുന്നോട്ടു തന്നെയെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയില്‍ പദ്ധതിക്കെതിരെ ഉയര്‍ന്ന ജനകീയ പ്രതിഷേധങ്ങളെ കാര്യമാക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ട് ദിവസമായി കെ റെയിലിനെതിരെ സമരം നടത്തുന്ന സ്ത്രീകള്‍ അടക്കമുളളവര്‍ക്ക് നേരെ പോലീസ് നടത്തുന്ന ബലപ്രയോഗം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജനങ്ങളെ വീണ്ടും വെല്ലുവിളിച്ച് മുഖ്യമന്ത്രി വീണ്ടും രംഗത്ത് എത്തിയിരിക്കുന്നത്.
Read Also : കെവി തോമസിന് സീറ്റില്ല, കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മകൻ: മകന്റേത് വ്യക്തിപമായ അഭിപ്രായമെന്ന് കെവി തോമസ്
‘പല കാര്യങ്ങളും ഇപ്പോള്‍ നടക്കാന്‍ പാടില്ലെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ഇപ്പൊള്‍ വേണ്ട എന്ന് പറയുമ്പോള്‍, പദ്ധതികള്‍ മാറ്റിവെയ്ക്കാന്‍ തയ്യാറായിരുന്നെങ്കില്‍ ഇന്ന് കാണുന്ന മാറ്റങ്ങള്‍ കേരളത്തില്‍ ഉണ്ടാകില്ലായിരുന്നു. ഒരു കാലത്ത് ദേശീയപാത വികസനം യാഥാര്‍ത്ഥ്യമാകില്ലെന്നാണ് പലരും ചിന്തിച്ചത്. എന്നാല്‍, ഇന്ന് അങ്ങനെ ചിന്തിക്കുന്നവരില്ല. കിഫ്ബി മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി പരിഹസിച്ചു. എന്നാല്‍, ഇന്ന് അവയെല്ലാം യാഥാര്‍ത്ഥ്യമായി’, മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
Post Your Comments