
കോഴിക്കോട്: 2 കോടി മുടക്കി നിർമ്മിച്ച മുക്കം കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഐസലേഷൻ വാർഡിന്റെ സീലിംഗ് തകർന്നു. ഫെബ്രുവരി 16-നു മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ ഉദ്ഘാടനം ഓണ്‍ലൈൻ വഴി ചെയ്തിരുന്നു.ഈ ഐസലേഷൻ വാർഡ് കെട്ടിടത്തിന്റെ മുൻവശത്തെ സീലിംഗ് ആണ് തകർന്നു വീണത്.
1.89 കോടി രൂപ കിഫ്‌ബി ഫണ്ട് ചെലവഴിച്ചാണ് കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. തൃശൂർ ഡിസ്ട്രിക്‌ട് ലേബർ കോണ്‍ട്രാക്‌ട് സൈസൈറ്റിയായിരുന്നു നിർമ്മാണം പൂർത്തീകരിച്ചത്.
Post Your Comments