Kerala

എറണാകുളത്ത് അമ്മയുടെ മൃതദേഹം രഹസ്യമായി വീട്ടുമുറ്റത്ത് കുഴിച്ചിടാൻ ശ്രമം: ദുരൂഹ സംഭവത്തിൽ യുവാവ്‍ കസ്റ്റഡിയിൽ

കൊച്ചി: എറണാകുളം വെണ്ണലയില്‍ സ്ത്രീയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിച്ച മകന്‍ പിടിയില്‍. വെണ്ണല സ്വദേശിനി അല്ലി(72)യാണ് മരിച്ചത്. മകന്‍ പിടിയില്‍. വെണ്ണല സ്വദേശിനി അല്ലി(72)യാണ് മരിച്ചത്. മകന്‍ പ്രദീപിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിടാന്‍ ശ്രമിക്കുന്നതുകണ്ട് നാട്ടുകാര്‍ വിവരം പോലീസില്‍ അറിയിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് സംഭവം നാട്ടുകാർ കാണുന്നത്. ‘യുവാവ് സ്ഥിരം മദ്യപാനിയാണ്. കുഴിയെടുക്കുന്നത് കണ്ടപ്പോഴാണ് സംഭവം അറിഞ്ഞത്. ഇന്നലെ പ്രദീപ് അമ്മയുമായി മരുന്ന് വാങ്ങാന്‍ പുറത്ത് പോയിരുന്നു. ഇയാൾ സ്ഥിരം മദ്യപിച്ച് വീട്ടിൽ പ്രശ്നമുണ്ടാക്കാറുണ്ട്. ബുധനാഴ്ച രാത്രിയും മദ്യലഹരിയിലായിരുന്നു. വീട്ടിൽ നിന്ന് ബഹളവും കേട്ടിരുന്നു.’ നാട്ടുകാർ പറയുന്നു.

അമ്മ മരണപ്പെട്ടതിനെ തുടർന്ന് കുഴിച്ചിടുകയായിരുന്നു എന്നാണ് ഇയാൾ പോലീസിനെ നൽകിയ മൊഴി. പാലാരിവട്ടം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.പ്രദീപിന് ഒരു ടയർ കടയാണുള്ളത്. എല്ലാ ദിവസവും കട തുറക്കാറില്ലെന്നും കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കട അടഞ്ഞു കിടക്കുകയാണെന്നും നാട്ടുകാർ പറയുന്നു. സ്ഥിരം മദ്യപിച്ച് പ്രശ്നമുണ്ടാക്കുന്നതിനെ തുടർന്ന് ഭാര്യ ഇയാളിൽ നിന്നും പിരിഞ്ഞ് സ്വന്തം വീട്ടിലാണ് കഴിയുന്നത്.

അക്രമാസക്തനാകാറുള്ളതിനാൽ നാട്ടുകാർ ആരും പ്രശ്നമുണ്ടാക്കുന്നതിനെ തുടർന്ന് ഭാര്യ ഇയാളിൽ നിന്നും പിരിഞ്ഞ് സ്വന്തം വീട്ടിലാണ് കഴിയുന്നത്. അക്രമാസക്തനാകാറുള്ളതിനാൽ നാട്ടുകാർ ആരും പ്രശ്നത്തിൽ ഇടപ്പെടാറില്ലെന്നും ബഹളം കൂടുമ്പോൾ പോലീസിൽ വിവരം അറിയിക്കുകയാണ് പതിവെന്നും നാട്ടുകാർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button