ErnakulamKeralaNattuvarthaLatest NewsNews

കെവി തോമസിന് സീറ്റില്ല, കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ച് മകൻ: മകന്റേത് വ്യക്തിപമായ അഭിപ്രായമെന്ന് കെവി തോമസ്

കൊച്ചി: കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായി ജെബി മേത്തറിനെ തെരഞ്ഞെടുത്ത സംഭവത്തിൽ, നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി നേതാവ്‌ കെവി തോമസിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ്. പ്രായത്തിന്റെ പേരില്‍ കെവി തോമസിന് സീറ്റ് നിഷേധിച്ചതിനെ ചോദ്യം ചെയ്താണ് ബിജു തോമസിന്റെ കുറിപ്പ്. നേതൃദാരിദ്ര്യവും കാര്യങ്ങള്‍ തിരിച്ചറിയാനുള്ള നേതൃത്വത്തിന്റെ കഴിവില്ലായ്മയുമാണ് ഉറച്ച സീറ്റിൽ പോലും കോൺഗ്രസ് പരാജയപ്പെടുന്നതിന് കാരണമെന്ന് ബിജു പറയുന്നു. സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും മുങ്ങുന്ന വള്ളത്തിലിരിക്കുന്നതായുള്ള കാർട്ടൂൺ ചിത്രത്തിനൊപ്പമാണ് പോസ്റ്റ് പങ്കുവെച്ചിട്ടുള്ളത്.

അതേസമയം, ബിജു തോമസിന്റെ പോസ്റ്റ് പുറത്തുവന്ന് ഒരു മണിക്കൂറിനുള്ളിൽ വിശദീകരണവുമായി കെവി തോമസ് രംഗത്ത് വന്നു. മകന്റേത് വ്യക്തിപമായ അഭിപ്രായമാണെന്നും താൻ കോൺഗ്രസിന് വിധേയനാണെന്നും കെവി തോമസ് ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ബിജു തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

മാറി താമസിക്കുന്ന ഭാര്യ കാണാൻ വിസമ്മതിച്ചു: ബസ് ജീവനക്കാരൻ എടപ്പാൾ മേൽപ്പാലത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു

നേതൃ ദാരിദ്ര്യമുള്ള കോൺഗ്രസ്സ്!
കുറച്ച് നാളായി കോൺഗ്രസ്സ്, ഉറച്ച സംസ്ഥാനങ്ങള്‍ വരെ കഷ്ടപ്പെട്ടു തോല്‍ക്കുകയാണ്.
ഏറ്റവും അടുത്ത് പഞ്ചാബില്‍ വാങ്ങിയെടുത്ത തോല്‍വിയാണ്. ആറ് മാസം മുമ്പ് വരെ ഉറച്ച വിജയത്തില്‍ നിന്നാണ്‌ തോല്‍വി നേടിയെടുത്തത്, അത് തന്നെ കേരളത്തിലും നടത്താൻ കഴിഞ്ഞു.
ഒട്ട് മിക്ക മാധ്യമങ്ങളും ഇത് നേതൃ ദരിദ്രമായി ചിത്രീകരിക്കുമ്പോള്‍, വിശ്വാസം വന്നില്ല.
പക്ഷെ ഇന്നത്തെ കോൺഗ്രസ്സ് നേതൃത്വം നോക്കുമ്പോള്‍ അത് സത്യമാണോ എന്ന്‌ സംശയം.
ഉദാഹരണത്തിന് ഇന്നത്തെ രാജ്യ സഭാ സ്ഥാനാര്‍ത്ഥി. ജെബി മേത്തര്‍, സംസ്ഥാന കോൺഗ്രസ്സ് വനിതാ കമ്മറ്റി പ്രസിഡനഡ് ആയിട്ട് മൂന്ന് മാസമായിട്ടില്ല, അതിന്‌ മുമ്പ്‌ അവർ ആലുവ മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍നായിട്ട് ഒരു വര്‍ഷം കഷ്ടിയായി, അപ്പോഴേക്കും ദേ രാജ്യസഭാ സ്ഥാനാര്‍ത്ഥി. പ്രായം നാല്‍പത്തിനാല്‌. എനിക്ക് ജെബിയെ അറിയാം, നല്ലോരു പ്രവര്‍ത്തകയാണ്, പക്ഷെ ഇത്രയതികം സ്ഥാനങ്ങള്‍ ഒരാളെ കൊണ്ട്‌ താങ്ങാനാവുമോ …
പക്ഷെ അദ്ഭുതമില്ല, കാരണം കേരളത്തിന്റെ നേതൃത്വം നോക്കുക.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വെള്ളിവര മഞ്ഞക്കുറ്റി എക്സ്പ്രസ് രണ്ടാം പ്ലാറ്റ്ഫോമിൽ ഈച്ചയടിച്ച് കിടക്കുന്നു

സംസ്ഥാന പ്രസിഡന്റ് എംപിയാണ്, working പ്രസിഡന്റുമാരും, എംപിയോ, mlaയോ ആണ്‌.
ഇതിനൊക്കെ കാരണം കോൺഗ്രസില്‍ ഈ സ്ഥാനങ്ങള്‍ക്ക് അര്‍ഹമായ നേതാക്കളില്ല, അത് കാരണം ഒരേയാള് തന്നെ പല സ്ഥാനങ്ങളും വഹിക്കണം. അവരുടെ അത്യാഗ്രഹമല്ല.
ഈക്കഴിഞ്ഞ ഒരു മാസമായി എന്റെ അപ്പന്റെ ഫേസ് ബുക്ക് പേജില്‍ തെറിയുടെ പൊങ്കാലയായിരുന്നു. കാരണം രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകാനുള്ള താല്പര്യം നേതൃത്വത്തെ അറിയിച്ചു. കഴിഞ്ഞ മൂന്നു വര്‍ഷമായി മറ്റൊരു സ്ഥാനവും വഹിക്കുന്നില്ല, നല്ലോരു ഭരണാധികാരിയും, പാര്‍ട്ടിയുടെ താഴെ തട്ടില്‍ നിന്ന് പ്രവർത്തിച്ച് തിരഞ്ഞെടുക്കപ്പെട്ട പ്രവര്‍ത്തകനാണ്.

സത്യസന്ധമായി കാര്യങ്ങൾ അറിയിച്ചു, അതിന്‌ വേണ്ടി പ്രവർത്തിച്ചു, അല്ലാതെ ഒരു ദിവസം ഹെലികോപ്റ്ററില്‍ വന്നിറങ്ങിയതല്ല. അന്ന് കണ്ട ഏറ്റവും വിഷമിപ്പിച്ച പോസ്റ്റ് ഒരു മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകയുടെയായിരുന്നു. അവർ ഞങ്ങൾ മക്കളോട് തന്ന ഉപദേശം, പ്രായമായ സ്വന്തം അപ്പനെ കൊന്ന് കോൺഗ്രസിനെ രക്ഷിക്കാന്‍നായിരുന്നു. അങ്ങെനെയാണങ്കിൽ ഇക്കാര്യം രാഹുല്‍ ഗാന്ധിയോട് പറയുമോ, കാരണം സോണിയാ ഗാന്ധിക്ക് എന്റെ അപ്പന്റെ പ്രായമാണ്, കെ സുധാകരനും അതേ പ്രായമാണ്, oommen ചാണ്ടിക്ക് അതിലും കൂടുതലാണ്‌. പ്രായമായാല്‍ കൊല്ലുന്നതാണോ യുവാക്കളുടെ സംസ്ക്കാരം. സമൂഹത്തിന്‌ ഒരു ഉപകാരവും ഇല്ലാതെ വെറുതെ വീട്ടിലിരിക്കണോ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button