PalakkadNattuvarthaLatest NewsKeralaNews

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, വെള്ളിവര മഞ്ഞക്കുറ്റി എക്സ്പ്രസ് രണ്ടാം പ്ലാറ്റ്ഫോമിൽ ഈച്ചയടിച്ച് കിടക്കുന്നു

പാലക്കാട്: ഇടത് സർക്കാരിന്റെ സ്വപ്ന പദ്ധതിയായ സിൽവർ ലൈനെതിരെ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് ഉടനീളം നടന്നുവരുന്നത്. സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി വൻ പോലീസ് സന്നാഹത്തോടെയാണ് ഉദ്യോഗസ്ഥർ കല്ലുകൾ സ്ഥാപിക്കുന്നത്.

പലയിടത്തും സ്ഥാപിച്ച കല്ലുകൾ നാട്ടുകാർ പിഴുതുമാറ്റി. ഈ സംഭവത്തിൽ പ്രതികരിച്ച് സർക്കാരിനെതിരെ പരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ശ്രീജിത്ത് പ്രതികരണവുമായി രംഗത്ത് വന്നത്.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം;

ഇത് ശാസ്ത്രമാണ്, തെരുവ് യോഗത്തില്‍ പറയുന്നതല്ല: ബുള്ളറ്റ് ട്രെയിന്‍ ഇന്ത്യന്‍ മണ്ണിന് പറ്റിയതല്ലെന്ന് നുസ്രത്ത് ജഹാന്‍

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… തിരുവനന്തപുരത്തെ ശങ്കരേട്ടന്റെ കുളിമുറിയിൽ തുടങ്ങി, കോട്ടയത്തെ വർക്കിച്ചന്റെ പ്രാർത്ഥനാമുറിയും താണ്ടി, തൃശൂരിലെ ഗോപാലേട്ടന്റെ കക്കൂസിലൂടെ, മലപ്പുറത്തെ കാദറുകോയയുടെ സ്വീകരണമുറിയും കടന്ന്, കണ്ണൂരെ രമണിയേട്ടത്തിയുടെ അടുക്കള വഴി കാസ്രോട്ടേക്ക് പോകുന്ന അൻപത്തിയൊന്നാം നമ്പർ ക്യൂബളാ റെയിൽ വെള്ളിവര മഞ്ഞക്കുറ്റി എക്സ്പ്രസ് രണ്ടാം പ്ലാറ്റ്ഫോമിൽ ഈച്ചയടിച്ച് കിടക്കുന്നു…

shortlink

Related Articles

Post Your Comments

Related Articles


Back to top button