IdukkiKeralaNattuvarthaLatest NewsNews

എസ്റ്റേറ്റ് ലയത്തിലെ നാലു വീടുകളിൽ തീ പിടിച്ചു : ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു

ചെണ്ടുവര എസ്റ്റേറ്റില പി.ആര്‍.ഡിവിഷനിലുള്ള വീടുകളാണ് അഗ്‌നിക്കിരയായത്

മൂന്നാര്‍: കെ.ഡി.എച്ച്‌.പി കമ്പനിയിലെ എസ്റ്റേറ്റ് ലയത്തിൽ തീപിടുത്തം. നാലു വീടുകള്‍ കത്തി നശിച്ചു. ചെണ്ടുവര എസ്റ്റേറ്റിലെ പി.ആര്‍.ഡിവിഷനിലുള്ള വീടുകളാണ് അഗ്‌നിക്കിരയായത്.

ഇന്നലെ രാവിലെ 9.30 മണിയോടെയായിരുന്നു സംഭവം. കമ്പനി സൂപ്പര്‍വൈസറായ സേവ്യറിന്റെ വീടില്‍ നിന്നുമാണ് തീ പടര്‍ന്നത്. അതേസമയം, തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. വീടിനുള്ളിലെ ഉപകരണങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.

Read Also : തന്നോടുള്ള ദേഷ്യം പലപ്പോഴും പോണ്ടിംഗിനെ പ്രകോപിപ്പിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്: ഹര്‍ഭജന്‍ സിങ്

തീപടരുന്നതു കണ്ട തൊഴിലാളികള്‍ ഓടിയെത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയതു കാരണം വലിയ അപകടമാണ് ഒഴിവായത്. സേവ്യറിന്റെ വീടിനു സമീപം തൊഴിലാളികളായ തങ്കം, മീനാക്ഷി, ആല്‍ബര്‍ട്ട് എന്നിവരുടെ വീടുകളിലുള്ള ഉപകരണങ്ങളും കത്തി നശിച്ചു. തീ പടര്‍ന്നതോടെ വീടുകളിലുണ്ടായിരുന്നവര്‍ പുറത്തറിങ്ങയതു കാരണം ആളപായമുണ്ടായില്ല.

മൂന്നാറില്‍ നിന്നുള്ള അഗ്‌നിശമന സേന സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ദേവികുളം തഹസില്‍ദാര്‍ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button