മുംബൈ: കളിച്ചിരുന്ന സമയത്ത് തന്നോടുള്ള ദേഷ്യം പലപ്പോഴും പോണ്ടിംഗിനെ പ്രകോപിപ്പിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ടെന്ന് ഇന്ത്യൻ സ്പിൻ ഇതിഹാസം ഹര്‍ഭജന്‍ സിങ്. മുന്‍ ഓസീസ് താരം ബ്രെറ്റ് ലീയുമായി യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പോണ്ടിംഗിന്റെ പ്രതിരോധത്തിലെ പിഴവാണ് തന്നെ സഹായിച്ചതെന്നാണ് ഹര്‍ഭജന്‍ പറഞ്ഞു.
‘മഹാനായ താരമാണ് റിക്കി പോണ്ടിംഗ്. ഏത് ബൗളര്‍ക്കെതിരേയും ആധിപത്യം സ്ഥാപിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. എന്നാല്‍, വിട്ടുകൊടുക്കാതിരിക്കാൻ ഞാനും ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം പ്രതിരോധിക്കുന്നതിലെ പിഴവ് കണ്ടെത്താനും എനിക്ക് കഴിഞ്ഞു. ബാറ്റ് മുറുകെ പിടിച്ചാണ് അദ്ദേഹം പ്രതിരോധിക്കുന്നത്. അതുകൊണ്ട് കുത്തിയുയരുന്ന പന്തുകള്‍ക്കെതിരെ അനായാസം കളിക്കാനാവില്ല. ഈ ദൗര്‍ബല്യമാണ് ഞാന്‍ മുതലാക്കിയതും’.
Read Also:- ഐപിഎൽ 2022: ഏറ്റവും കൂടുതൽ മെയ്ഡന്‍ ഓവറുകൾ എറിഞ്ഞ അഞ്ച് സൂപ്പർ താരങ്ങളിൽ നാലും ഇന്ത്യൻ താരങ്ങൾ
‘മാത്രമല്ല, തന്നോടുള്ള ദേഷ്യം പലപ്പോഴും പോണ്ടിംഗിനെ പ്രകോപിപ്പിച്ചിരുന്നതായി എനിക്ക് തോന്നിയിട്ടുണ്ട്. അതും അദ്ദേഹത്തിനെതിരെ ആധിപത്യം പുലര്‍ത്താന്‍ കാരണമായി. ടെസ്റ്റില്‍ മാത്രം 11-12 തവണ അദ്ദേഹത്തെ പുറത്താക്കാന്‍ സാധിച്ചത് ഭാഗ്യമായിട്ടാണ് ഞാന്‍ കരുതുന്നത്. കാരണം, പോണ്ടിംഗ് ലോകോത്തര താരങ്ങളില്‍ ഒരാളാണ്. ക്രിക്കറ്റില്‍ ബാറ്റുകൊണ്ട് ആധിപത്യം പുലര്‍ത്തുന്ന അഞ്ച് പേരെ തിരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ റിക്കി പോണ്ടിംഗുണ്ടാവും’ ഹര്‍ഭജന്‍ പറഞ്ഞു.
Post Your Comments