KasargodLatest NewsKeralaNattuvarthaNews

സ്കൂ​ട്ട​ർ മോഷണം : രണ്ട് പ്രതികൾ പിടിയിൽ

കു​മ്പ​ള ഭാ​സ്ക​ര ന​ഗ​രി​ലെ ദീ​ക്ഷി​ത് (19), സൂ​രം​ബ​യ​ലി​ലെ ലൊ​ക്കേ​ഷ് (22)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്

ബ​ദി​യ​ടു​ക്ക: സ്കൂ​ട്ട​ർ മോഷണ കേ​സി​ൽ ര​ണ്ട് പ്ര​തി​ക​ൾ പൊലീസ് പിടിയിൽ. കു​മ്പ​ള ഭാ​സ്ക​ര ന​ഗ​രി​ലെ ദീ​ക്ഷി​ത് (19), സൂ​രം​ബ​യ​ലി​ലെ ലൊ​ക്കേ​ഷ് (22)എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബ​ദി​യ​ടു​ക്ക- ബാ​റു​ഡു​ക്ക​യി​ലെ ഹ​മീ​ദി​ന്‍റെ സ്കൂ​ട്ട​റാ​ണ് ഇവർ മോഷ്ടിച്ചത്. ക​ഴി​ഞ്ഞ ദി​വ​സം മാ​വി​ന ക​ട്ട​യി​ൽ ന​ട​ന്ന ക​ബ​ഡി ക​ളി കാ​ണാ​ൻ പോ​യി നി​ർ​ത്തി​യി​ട്ട സ്കൂ​ട്ട​റാ​ണ് മോ​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട​ത്.

Read Also : യുണൈറ്റഡിലേക്കുള്ള റൊണാൾഡോയുടെ രണ്ടാം വരവ്‌ അസ്‌തമനത്തെയാണ്‌ കാണിക്കുന്നത്: വിരമിക്കാൻ സമയമായെന്ന് ഫ്രഞ്ച്‌ ഇതിഹാസം

ഹ​മീ​ദ് ന​ൽ​കി​യ പ​രാ​തി​യുടെ അടിസ്ഥാനത്തിൽ ബ​ദി​യ​ടു​ക്ക പൊ​ലീ​സ് അ​ന്വേ​ഷണം നടത്തുന്നതിനിടയിലാണ് യു​വാ​ക്ക​ളെ കു​മ്പ​ള പൊ​ലീ​സ് ക​ണ്ടെ​ത്തിയത്. തുടർന്ന്, ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോഷണ വി​വ​രം പുറത്ത് വന്നത്. പ്രതികളെ കു​മ്പ​ള പൊ​ലീ​സ് ബ​ദി​യ​ടു​ക്ക പൊ​ലീ​സി​ന് കൈ​മാ​റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button