Latest NewsNewsInternational

യമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട 14 പേരെ സലാലയില്‍ നിന്ന് നാട് കടത്തി : സംഘത്തില്‍ 12 പേര്‍ മലയാളികള്‍

കാസര്‍കോട്: യമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട 14 പേരെ, സലാലയില്‍ നിന്ന് പിടികൂടി നാട് കടത്തി. നാട് കടത്തിയവരില്‍, മലയാളി കുടുംബവും അവരുടെ ബന്ധുക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യ നയതന്ത്രബന്ധം വിച്ഛേദിച്ച, യെമനിലേക്ക് മതപഠനത്തിന് പുറപ്പെട്ട കാസര്‍കോട് സ്വദേശിയടക്കമുള്ളവരെയാണ് പിടികൂടി നാട്ടിലേക്ക് തിരിച്ചയച്ചത്. വിദ്യാനഗര്‍ സ്റ്റേഷന്‍ പരിധിയിലെ അബ്ദുല്‍ ഹാഷിം എന്ന ഹാഷി(32) ഭാര്യ കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശിനി, ഇവരുടെ കുടുംബത്തില്‍ പെട്ട സ്ത്രീകളും കുട്ടികളുമടക്കമുള്ള 12 പേരടക്കം 14 പേരെയാണ് തിരിച്ചയച്ചത്.

Read Also : ദി കശ്മീര്‍ ഫയല്‍സ്: സംവിധായകന്‍ വിവേക് അഗ്നിഹോത്രിക്ക് വൈ കാറ്റഗറി സുരക്ഷയൊരുക്കി കേന്ദ്രസര്‍ക്കാര്‍

ഹാഷിയുടെ വിവരങ്ങള്‍, എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ ശേഖരിച്ചു വരികയാണ്. തൃക്കരിപ്പൂര്‍, പടന്ന പഞ്ചായത്തുകളില്‍ നിന്ന് നേരത്തെ ഐഎസില്‍ ചേരാനായി അഫ്ഗാനിസ്ഥാനിലേക്ക് പോയ സംഘത്തിലെ പലരും അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button