Latest NewsNewsIndia

ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിച്ചു, സ്‌ഫോടനങ്ങള്‍ നടത്താന്‍ പദ്ധതിയിട്ടു: ദമ്പതികള്‍ക്ക് തടവുശിക്ഷ

ന്യൂഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ്-ഖൊറാസന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ കശ്മീരി ദമ്പതികള്‍ ഉള്‍പ്പെടെ അഞ്ച് ഭീകരര്‍ക്ക് ന്യൂഡല്‍ഹിയിലെ എന്‍ഐഎ കോടതി തടവുശിക്ഷ വിധിച്ചു. ശ്രീനഗര്‍ സ്വദേശിയായ 36 കാരനായ ജഹാന്‍സൈബ് സാമി, ഭാര്യ ഹിന ബഷീര്‍, ഹൈദരാബാദ് സ്വദേശി അബ്ദുല്ല ബാസിത്ത്, പൂനെ സ്വദേശികളായ സാദിയ അന്‍വര്‍ ഷെയ്ഖ്, നബീല്‍ സിദ്ദിഖ് ഖത്രി എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷിച്ചത്.

Read Also: അഫ്ഗാനിസ്ഥാനില്‍ കനത്ത മഴയും വെള്ളപ്പൊക്കവും, നിരവധി മരണം, വീടുകള്‍ വെള്ളത്തിനടിയില്‍: മരണസംഖ്യ ഉയരും

ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസനുമായി പ്രതികള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഭരണകൂടത്തിനെതിരായ ഗൂഢാലോചന, വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുക തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ജഹാന്‍സൈബ് സാമിയേയും ഭാര്യ ഹിന ബഷീറിനേയും ഡല്‍ഹി പൊലീസിന്റെ സ്പെഷ്യല്‍ സെല്‍ 2020 മാര്‍ച്ച് 8-നാണ് കസ്റ്റഡിയിലെടുത്തത്. 2020 ജൂലൈ 12ന് പൂനെയില്‍ നിന്നാണ് സാദിയ അന്‍വര്‍ ഷെയ്ഖിനേയും നബീല്‍ സിദ്ദിഖ് ഖത്രിയേയും പിടികൂടിയത്.</p>
<p>യുഎപിഎയിലെ വിവിധ വകുപ്പുകള്‍ പ്രകാരം 3 മുതല്‍ 20 വര്‍ഷം വരെ തടവ് ശിക്ഷയാണ് ജഹാന്‍സൈബ് സാമിക്ക് എന്‍ഐഎ കോടതി വിധിച്ചത്. ഇന്ത്യയില്‍ ഖിലാഫത്ത് സ്ഥാപിക്കാനായിരുന്നു ജഹാന്‍സൈബിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ശ്രമം. രാജ്യത്തുടനീളം ഒരേ ദിവസം 100 ഐഇഡി സ്ഫോടനങ്ങള്‍ നടത്താനും ഇവര്‍ പദ്ധതിയിട്ടിരുന്നതായും ബിറ്റ്കോയിന്‍ വഴിയാണ് ഫണ്ട് സമാഹരിച്ചതെന്നും എന്‍ഐഎയുടെ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button