ErnakulamLatest NewsKeralaCinemaMollywoodNewsEntertainment

സിനിമാ ലൊക്കേഷനുകളിലും സംഘടനകളിലും പരാതി പരിഹാര സെൽ നിർബന്ധം: ഹൈക്കോടതി

ഫെഫ്ക, അമ്മ അടക്കമുള്ള സംഘടനകൾ ഈ ഉത്തരവിനോട് എങ്ങനെയാണ് പ്രതികരിക്കുകയെന്ന് ഇപ്പോൾ കേരളം ഉറ്റുനോക്കുകയാണ്.

കൊച്ചി: കേരളത്തിലെ എല്ലാ സിനിമാ ലൊക്കേഷനുകളിലും ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമായി ഉണ്ടായിരിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. സിനിമാ സംഘടനകളിലും സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സംവിധാനം രൂപീകരിക്കണമെന്നും കോടതി നിർണായക ഉത്തരവിൽ പറയുന്നു. സിനിമയിലെ വനിതാ പ്രവർത്തകരുടെ കൂട്ടായ്മയായ ഡബ്ല്യു.സി.സിയാണ് ഈ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെ രൂപംകൊണ്ട ഡബ്ല്യു.സി.സി 2018 ലാണ് ഈ കാര്യം ആവശ്യപ്പെട്ടുകൊണ്ട് ഹൈക്കോടതിയെ സമീപിച്ചത്. ഫെഫ്ക, അമ്മ അടക്കമുള്ള സംഘടനകൾ ഈ ഉത്തരവിനോട് എങ്ങനെയാണ് പ്രതികരിക്കുകയെന്ന് ഇപ്പോൾ കേരളം ഉറ്റുനോക്കുകയാണ്.

Also read: പഠനം മുടങ്ങിയിട്ട് രണ്ട് വർഷമായി, ക്ലിനിക്കൽ പരിശീലനത്തിന് സഹായിക്കണം: ചൈനയിൽ നിന്ന് എത്തിയ വിദ്യാർത്ഥികൾ ഹൈക്കോടതിയിൽ

വനിതാ കൂട്ടായ്മയുടെ ഈ ആവശ്യം ന്യായമാണെന്ന് സംസ്ഥാന വനിതാ കമ്മീഷൻ കോടതിയിൽ പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി 31 ന് ഹർജിയിൽ ഹൈക്കോടതി കമ്മീഷനെ കക്ഷി ചേർത്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഹർജിയിൽ ഉത്തരവ് പ്രസ്താവിച്ചത്.

‘ഇത് നമ്മുടെ രാജ്യത്ത് നിലനിൽക്കുന്ന നിയമം തന്നെയാണ്. സിനിമാ സംഘടനകളെക്കൊണ്ടും, അഭിനേതാക്കളുടെ സംഘടനയെക്കൊണ്ടും ഇത് അംഗീകരിപ്പിക്കാൻ ഞങ്ങൾക്ക് നിയമപോരാട്ടം വേണ്ടി വന്നത് നിർഭാഗ്യകരമാണ്’ ഡബ്ല്യു.സി.സി അംഗം ദീദി ദാമോദരൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button