KottayamLatest NewsKeralaNattuvarthaNews

മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ കയ്യില്‍ നിന്ന് തീപടര്‍ന്ന് പൊള്ളലേറ്റ് അമ്മയ്ക്ക് ദാരുണാന്ത്യം

കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47) മരിച്ചത്

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ കയ്യില്‍ നിന്ന് തീപടര്‍ന്നു പൊള്ളലേറ്റ കാന്‍സര്‍ രോഗിയായ അമ്മ മരിച്ചു. കാഞ്ഞിരപ്പള്ളി മാനിടംകുഴി ചക്കാലയില്‍ ലൂസി ഈപ്പനാണ് (47) മരിച്ചത്.

ഞായറാഴ്ച രാത്രിയാണു സംഭവം. മുറിയില്‍ അമ്മയോടൊപ്പം കിടന്നിരുന്ന 19കാരനായ മകന്‍ തീപ്പെട്ടി ഉരച്ചതാണു തീപിടിത്തത്തിനു കാരണമെന്നു പൊലീസ് പറഞ്ഞു.

Read Also : ഡോളറില്‍ നിന്ന് ഇനി യുവാനിലേയ്ക്ക്: ചൈനീസ് കറന്‍സി സ്വീകരിക്കാനൊരുങ്ങി സൗദി

മകന്‍ ഉറങ്ങിയ ശേഷമാണ് പതിവായി താന്‍ ഉറങ്ങാറുള്ളതെന്നും ഞായറാഴ്ച നേരത്തേ ഉറങ്ങിപ്പോയെന്നും ലൂസി മരിക്കുന്നതിനു മുന്‍പു പൊലീസിനു മൊഴി നല്‍കിയപ്പോള്‍ പറഞ്ഞു. വസ്ത്രത്തില്‍ ‍തീപടര്‍ന്ന് ഉണര്‍ന്നപ്പോഴേക്കും 60 ശതമാനത്തോളം പൊള്ളലേറ്റിരുന്നു.

ഉടൻ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ മരിച്ചു. സംസ്കാരം ഇന്ന് നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button