കൊച്ചി: തിരുവനന്തപുരം ലോ കോളേജിലെ സംഘര്‍ഷത്തില്‍ കെഎസ്‍യു
വനിതാ നേതാവിനെ നിലത്തുകൂടി വലിച്ചിഴച്ചതിന് പിന്നാലെ എസ്എഫ്ഐയ്ക്കെതിരെ
വിമര്‍ശനവുമായി കോണ്‍ഗ്രസ് യുവനേതാവ് ഷാഫി പറമ്പില്‍. നവോത്ഥാനവും സ്ത്രീപക്ഷ കേരളവും എസ്എഫ്ഐക്കാര്‍ വകയെന്നാണ് വിമര്‍ശനം. കെഎസ്‍യു വനിതാ നേതാവിനെ വലിച്ചിഴച്ച് ആള്‍ക്കൂട്ട മര്‍ദ്ദനമാണ് നടന്നത്. ഇതിന് പിന്നാലെ രാത്രി ഹോസ്റ്റലില്‍ കയറി നിരവധി കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐ ഗുണ്ടകള്‍ മര്‍ദ്ദിക്കുകയും ചെയ്‌തെന്നും ഷാഫി പറമ്പില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Read Also : വിദ്യാര്‍ത്ഥിനിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത സഹപാഠിക്ക് കുത്തേറ്റു
കുറിപ്പിന്റെ പൂർണരൂപം:
നവോത്ഥാനവും സ്ത്രീപക്ഷ കേരളവും SFI ക്കാർ വക. തിരുവനന്തപുരം ലോ കോളേജിലെ KSU യൂണിറ്റ് പ്രസിഡന്റ് സഫ്നയെ വലിച്ചിഴച്ച് ക്രൂരമായ ആൾക്കൂട്ട മർദ്ദനം നടത്തി.
രാത്രി ഹോസ്റ്റലുകൾ കയറി നിരവധി കെ എസ് യു പ്രവർത്തകരെയാണ് sfi ഗുണ്ടകൾ മർദ്ദിച്ചത്.
പൊലീസിന്റെ കണ്മുന്നിൽ അക്രമത്തിന് നേതൃത്വം കൊടുത്ത ഗുണ്ടകൾ ഒരു ഇന്നോവയിൽ മദ്ദ്യപിച്ച് റോന്ത് ചുറ്റുന്നുണ്ടായിരുന്നെന്ന് വിദ്യാർത്ഥികൾ പറയുന്നു.
Post Your Comments