KeralaLatest NewsNews

ഭീകരസംഘടനകളുടെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി എസ്എഫ്‌ഐയെ നിരോധിക്കണം: ഹൈബി ഈഡന്‍

ന്യൂഡൽഹി: എസ്എഫ്ഐയെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് നിരോധിക്കണമെന്ന് ഹൈബി ഈഡൻ എം.പി തിരുവനന്തപുരം ലോ കോളജിലെ സംഘര്‍ഷത്തെ കുറിച്ച് ലോക്‌സഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോ കോളജില്‍ എസ്എഫ്ഐ നടത്തിയത് ക്രൂരതയാണ്. എസ്എഫ്‌ഐ വിദ്യാര്‍ത്ഥികളെ നിരന്തരമായി മര്‍ദ്ദിക്കുകയാണെന്നും മൗലികാവകാശങ്ങള്‍ പോലും നിഷേധിക്കുകയാണെന്നും ഹൈബി ഈഡൻ പറഞ്ഞു. എസ്എഫ്‌ഐക്കാരുടെ ആക്രമണത്തെ സംസ്ഥാന സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുകയാണ്. വിഷയത്തില്‍, സംസ്ഥാന സര്‍ക്കാര്‍ ഇടപെടല്‍ നടത്താത്ത സാഹചര്യത്തില്‍ കേന്ദ്രം ഇടപെടണമെന്നും ഹൈബി ഈഡന്‍ ആവശ്യപ്പെട്ടു.

Read Also :  കെ.എസ്.ആർ.ടി.സി ബസിൽ യുവതിയുടെ പഴ്സ് കവർന്നു : അന്തർസംസ്ഥാന മോഷണ സംഘം പിടിയിൽ

അതേസമയം, എസ്എഫ്ഐ ആക്രമണത്തില്‍ പ്രതിഷേധിച്ച് കെഎസ്‍യു നടത്തിയ നിയമസഭ മാര്‍ച്ചിനിടെ പോലീസും കെഎസ്‍യു പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ നേതൃത്വത്തിലാണ് നിയമസഭയിലേക്ക് മാര്‍ച്ച് നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button