KeralaLatest NewsNewsNerkazhchakalWriters' Corner

രാമൻപിള്ളക്കെതിരെയും ആളൂരിനെതിരെയുമെല്ലാം ഭീതി പരത്തും മുൻപ് നിങ്ങളിത് അറിയണം: അഡ്വ ശ്രീജിത്ത് പെരുമന

ഏതൊരു കേസിലും അഭിഭാഷകരെ തിരഞ്ഞെടുക്കുക എന്നത് പ്രതിയുടെ അവകാശമാണോ ❓

കൊച്ചി : സാക്ഷികളെ ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻപിള്ള സ്വാധീനിക്കുന്നുവെന്ന പരാതിയുമായി ആക്രമിക്കപ്പെട്ട നടി. ഈ സംഭവത്തിൽ രാമൻപിള്ളയെ ചോദ്യംചെയ്യാൻ നൽകിയ നോട്ടീസ് ക്രൈബ്രാഞ്ച് മുക്കി തുടങ്ങിയ വാർത്തകൾ ചർച്ചയാകുന്ന സന്ദർഭത്തിൽ രാമൻപിള്ളക്കെതിരെയും ആളൂരിനെതിരെയുമെല്ലാം ഭീതി പരത്തുന്ന വാർത്തകളെക്കുറിച്ചു അഡ്വ ശ്രീജിത്ത് പെരുമന പങ്കുവച്ച പോസ്റ്റ് ശ്രദ്ധനേടുന്നു.

കുറിപ്പ് പൂർണ്ണ രൂപം

ദിലീപിന്റെ വക്കീലിനെതിരെ പരാതി നൽകി നടി
സാക്ഷികളെ സ്വാധീനിക്കുന്നു; ദിലീപിന്റെ അഭിഭാഷകൻ അഡ്വ ബി രാമൻപിള്ളേക്കെതിരെ പരാതി നൽകി ആക്രമിക്കപ്പെട്ട നടി
അതേ സമയം രാമന്പിള്ളയെ ചോദ്യംചെയ്യാൻ നൽകിയ നോട്ടീസ് ക്രൈബ്രാഞ്ച് മുക്കി.

read also: ബാലരമ ഫാനാണെങ്കില്‍ ഉറപ്പായും ഈ ചിരിയുടെ അര്‍ത്ഥം മനസിലാകും: വിനു വി ജോണിനെ പരിഹസിച്ച് അമൃത റഹീം

#രാമൻപിള്ളക്കെതിരെയും, #ആളൂരിനെതിരെയുമെല്ലാം ഭീതി പരത്തും മുൻപ് നിങ്ങളിത് അറിയണം ?
(ഒരുപാടുണ്ട് എങ്കിലും കഴിയുമെങ്കിൽ പൂർണമായും വായിക്കണം; നാളെ ഉപയോഗ പ്രദമാകാം . മുഴുവൻ വായിച്ചിട്ടുമാത്രം സംശയങ്ങൾ ചോദിക്കണം )

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോലിക്ക് വേണ്ടിയുംസൗമ്യ വധകേസിലും, ജിഷ വിധകേസലുമൊക്കെ അഡ്വ ബി എ ആളൂർ വക്കാലത്ത് എടുത്തു എന്നും ജോളിക്ക് വേണ്ടി നാളെ കോടതിയിൽ ഹാജരാകു ഫ്രാങ്കോ കേസിൽ രാമൻപിള്ള ഹാജരാകും, ടിപി കേസിൽ രാമൻപിള്ള ഹാജറാകും തുടങ്ങിയ വാർത്ത കുപ്രസിദ്ധ അഭിഭാഷകൻ എന്നുള്ള വിശേണവും, “ആളൂർ വരുന്നു” രാമൻപിള്ള വരുന്നൂ എന്ന ഭീകരതയുമൊക്കെ പരത്തുന്നയും ആളുകളോടും, മാധ്യമങ്ങളോടും ചിലതു പറയാതെ വയ്യ !

1 . ആരാണ് ഒരു അഭിഭാഷകൻ ❓
? 1961 ലെ അഡ്വക്കേറ്റ്സ് ആക്റ്റ് പ്രകാരം നിയമം പ്രാക്റ്റിസ് ചെയ്യുന്ന ജോലിയിലേർപ്പെടുന്ന ആളുകളെയാണ് അഡ്വക്കേറ്റ്സ് എന്ന് വിളിക്കുന്നത്.

2. ഏതൊക്കെ കേസുകളിൽ, ആർക്കൊക്കെ വേണ്ടി, ഏതൊക്കെ കോടതികളിലാണ് ഒരു അഭിഭാഷകന് കേസുകൾ നടത്താൻ സാധിക്കുക ❓
? ഈ രാജ്യത്തെ കോടതികളിൽ ഫയൽ ചെയ്യപ്പെടുന്ന ഏതൊരു സിവിൽ, ക്രിമിനൽ, ഭരണഘടന കേസുകൾ, പൊതുതാത്‌പര്യ ഹര്ജികൾ, കുടുംബ കേസുകൾ തുടങ്ങി എല്ലാവിധ കേസുകളിലും ഏതൊരു അഭിഭാഷകനും ഏതൊരു കക്ഷിക്ക് വേണ്ടിയും, വിചാരണ കോടതി മുതൽ സുപ്രീംകോടതിവരെ കേസുകൾ നടത്താവുന്നതാണ്.

3 . അഭിഭാഷകർ എങ്ങനെയാണ് കക്ഷികളെ (Clients ) കണ്ടെത്തുന്നത് ❓
? പലർക്കും അജ്ഞതയുള്ള ഏറ്റവും പ്രധാനപ്പെട്ട ഒരു ചോദ്യമാണത്. മെഡിക്കൽ/എൻജിനീയറിങ്/ഐടി പ്രൊഫഷനുകളിൽ നിന്നും വ്യത്യസ്തമായി ഏതൊരു അഭിഭാഷകനും ഏതൊരു രീതിയിലുള്ള പരസ്യത്തിലൂടെയും (പത്രത്തിലൂടെയോ, ടെലിവിഷനിലൂടെയോ മറ്റേതെങ്കിലും മാർഗ്ഗങ്ങളിലൂടെയോ) പ്രത്യക്ഷമായോ പരോക്ഷമായോ കക്ഷികളെ സ്വാധീനിക്കാനോ, പരസ്യം ചെയ്യാനോ പാടില്ലെന്ന് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ റൂൾസ് 36 ൽ വളരെ കൃത്യമായി പറയുന്നു.

4 . എങ്ങനെയാണപ്പോൾ അഭിഭാഷകർ കക്ഷികളെ കണ്ടെത്തുന്നത് ❓
? “friend of a friend” സുഹൃത്തിന്റെ സുഹൃത്ത് വഴിയുള്ള ബന്ധങ്ങളിലൂടെയും, വാദിച്ച കേസുകളിലൂടെയും, അഭിഭാഷകരെക്കുറിച്ചുള്ള വാർത്തകൾ വരുന്നതിലൂടെയും, ലീഗൽ എഴുതുകളിലൂടെയും മറ്റുമാണ് പൊതുജനങ്ങൾക്ക് അഭിഭാഷകരെ കണ്ടെത്താൻ സാധിക്കുന്നത്, എന്നാൽ 2008 കൊണ്ടുവന്ന ഒരു ഭേദഗതി പ്രകാരം ഇപ്പോൾ അഭിഭാഷകർക്ക് അവരെക്കുറിച്ചുള്ള വിവരങ്ങൾ ചുരുങ്ങിയ വിവരങ്ങൾ വെച്ചുകൊണ്ട് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കാവുന്നതാണ്. എന്നാൽ അതൊരിക്കലും പരസ്യമായി മാറരുത്.

5 . എന്തുകൊണ്ടാണ് ഇത്തരമൊരു നിയമം ഉള്ളത് ?
? മറ്റെല്ലാ ജോലികളിൽ നിന്നും വ്യത്യസ്തമായി അഭിഭാഷകവൃത്തി എന്നത് ഒരു “noble profession ” എന്ന കാഴ്ചപ്പാടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ തുടങ്ങിവെച്ച ഒരു നിയമപരമായ കീഴ്വഴക്കമാണ്.
ഇനി രാമന്പിള്ളയിലേക്കും #ആളൂരിലേക്ക് വരാം…,

6 . ആരാണ് രാമന്പിള്ളയും ബി എ ആളരും ❓
?മാവേലിക്കര ഹൈസ്‌കൂളിൽ നിന്നും വിദ്യാഭ്യാസവും പന്തളം എൻ എസ് എസ് കോളേജിൽ നിന്നും പീഡിഗ്രിയും, ബിരിധവും ശേഷം എറണാകുളംലോ കോളേജിൽ നിന്നും നിയമവും പഠിച്ചു. കഠിനധ്വാനവും അർപ്പണ ബോധവുംമാണ് അദ്ദേഹത്തെ മികച്ച ക്രിമിനൽ വക്കീൽ ആക്കിയത്. മാധ്യമ വരണ്ണപ്പകിട്ടിൽ പെട്ടുപോയില്ല. എത്രെ ചെറിയ കേസാണെങ്കിലും പുലരന്തിയോളം പഠിക്കും.
? ആളൂർ കേരളത്തിലെ തൃശൂരിൽ ജനിച്ച് , മഹാരാഷ്ട്ര ഹൈക്കോടതിയിലും പൂനെയിലും, സുപ്രീംകോടതിയിൽ ഉൾപ്പെടെ പ്രാക്ടീസ് ചെയുന്ന
മുകളിൽ പറഞ്ഞ എല്ലാ നിയമപരമായ അധികാരവുമുള്ള ക്രിമിനൽ അഭിഭാഷകനാണ് അഡ്വ ബി എ ആളൂർ.

7 . അദ്ദേഹം ക്രൂരനായ മനുഷ്യത്വമില്ലാത്ത നിയമവിരുദ്ധനായആളുകളാണോ ഇവർ ❓
? ആളൂരിനയും, രാമൻപിള്ളയെയയും തെറിപറയുന്നവർക്കുള്ള പെറ്റിക്കേസുപോലും തന്റെ പേരിൽ ഇല്ലാത്ത തികച്ചു നിയമപരമായി ജോലി ചെയ്യുന്ന ആളുകളാണിവർ . ഇതുവരെ ബലാത്സംഗ, കൊലപാതക, മോഷണ, അടിപിടി, തട്ടിക്കൊണ്ടുപോകൽ, കൊള്ള, ക്വട്ടേഷൻ തുടങ്ങി യാതൊരുവിധ കേസിലും അദ്ദേഹം പ്രതിയല്ല. നിയമവിരുദ്ധമായ ഒരു ജോലിയിലുമല്ല അദ്ദേഹം ഏർപ്പെട്ടിരിക്കുന്നത്.

8 . ബലാത്സംഗവീരന്മാർക്കും, കൂട്ട കൊലപാതകികൾക്കും,ഏറ്റവും ഹീനമായ പ്രവർത്തികൾ ചെയ്തവർക്കും വേണ്ടിയല്ലേ ഇവർ വാദിക്കുന്നത് ❓
? അതെ. അങ്ങനെയുള്ള പ്രതികൾക്ക് വേണ്ടി വാദിക്കുന്നത് നിയമ വിരുദ്ധമോ, ക്രിമിനൽ കുറ്റമോ അല്ല. മറിച്ച് പ്രൊഫഷണൽ ഉത്തരവാദിത്വമാണ്.

. പക്ഷെ ബലാത്സംഗികൾക്കും, കൊലപാതകികൾക്കും വേണ്ടി വാദിക്കുന്നത് ധാർമ്മികമായി ശരിയാണോ ❓
? ഒരു അഭിഭാഷകനെന്നുള്ള നിലയിൽ ശരിയാണെന്നു മാത്രമല്ല, നിയമവാഴ്ചയുടെ പൂർണ്ണത കൈവരാൻ പ്രതികളുടെ ഭാഗം പറയാനുള്ള പൂർണ്ണമായ അവസരം ലഭിക്കേണ്ടതുണ്ട്.

10 . ഇത്തരം പ്രതികളുടെ വക്കാലത്ത് ഏറ്റെടുക്കാതിരിക്കുന്നതല്ലേ ധാർമ്മികത ❓
? അത് പൊതു സമൂഹത്തിന്റെ അലിഖിത ധാർമ്മികത. ഇവിടെ നിയമവാഴ്ചയിൽ നീതിയുക്ത വിചാരണയ്ക്കുള്ള അവകാശം പ്രതികൾക്ക് നൽകപ്പെട്ടില്ലെങ്കിൽ ജനാധിപത്യവും, ശരീഅത്ത് നിയമങ്ങളും മത നിയമങ്ങളും, പട്ടാള ഭരണങ്ങളും, രാജ ഭരണങ്ങളുമുള്ള രാജ്യങ്ങളും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലാതെപോകും.

11 . അഭിഭാഷകർ ഹാജരായില്ലെങ്കിൽ പ്രതിക്ക് ശിക്ഷ കൊടുക്കാൻ സാധിക്കില്ലേ ❓
? ഇല്ല. എത്ര ഹീനമായ കുറ്റകൃത്യം ചെയ്തു എന്നാരോപിക്കപ്പെടുന്ന പ്രതിയാണെങ്കിലും പ്രതിഭാഗം പ്രതിരോധിക്കാനോ, പറയുന്നതിനോ അവകാശം നൽകാതെ നടത്തുന്ന വിചാരണ നീതിയുക്തമായ വിചാരണ അല്ലെന്നു സുപ്രീംകോടതി വിവിധ വീഥികളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അത്തരത്തിൽ നീതിയുക്തമല്ലാത്ത അഥവാ” fair trial ” നടത്താതെയുള്ള ശിക്ഷാവിധി സുപ്രീംകോടതി റദ്ദാക്കുകയും പ്രതികളെ വെറുതെ വിടുകയും ചെയ്യും. അത്തരത്തിൽ വിചാരണയിലുണ്ടായ പിഴകൾടെ അടിസ്ഥാനത്തിന് പ്രതികളെ വെറുതെവിട്ട നിരവധി കേസുകൾ നമുക്ക് മുൻപിലുണ്ട്.

12 . അതായത് അഭിഭാഷകർ ഇല്ലെങ്കിൽ വിചാരണ നടക്കില്ല എന്നാണോ ❓
? അല്ല. അഭിഭാഷകർ ഇല്ലെങ്കിൽ പ്രതിക്ക് താൻ ഈ കേസ് സ്വയം വാദിക്കുകയാണ് എന്ന് കോടതിയെ എന്നാൽ കോടതിയുടെ അനുമതിയോടെ മാത്രമേ ഒരാൾക്ക് സ്വയം കേസ് വാദിക്കാൻ സാധിക്കുകയുള്ളു. എന്നാൽ ക്രിമിനൽ കേസുകളിൽ അഭിഭാഷകർ ഇല്ലെങ്കിൽ പ്രസ്തുത പ്രതിക്ക് അഭിഭാഷകനെ നൽകേണ്ട ബാധ്യത സ്റ്റേറ്റിനുണ്ട്. ഉദാഹരണത്തിന് നിരവധി ആളുകളെ വെടിവെപ്പിലൂടെ കൊലപ്പെടുത്തിയ പാകിസ്ഥാൻ തീവ്രവാദി അജ്മൽ കസബിനു പോലും വിചാരണക്ക് വേണ്ടി അദ്ദേഹത്തിന്റെ ഭാഗം പ്രതിരോധിക്കാൻ ഇന്ത്യ സൗജന്യമായി അഭിഭാഷകരുടെ സേവനം നൽകിയിരുന്നു.
?അഭിഭാഷകനില്ലാതെ ക്രിമിനൽ കേസിലെ പ്രതികളെ വിചാരണ ചെയ്ത് ശിക്ഷിക്കാൻ പാടില്ലെന്ന് പാറ്റ്ന ഹൈക്കോടതിയുടെ ചരിത്ര വിധി ഈ വർഷമാണ് സുപ്രീംകോടതി ശരിവെച്ചത്
?അഭിഭാഷകനെ നിയമിക്കാൻ പ്രതിക്ക് പ്രാപ്തിയിലെങ്കിൽ സർക്കാരിന്റെ ചിലവിൽ പ്രതിക്ക് വേണ്ടി അഭിഭാഷകനെ നിയമിക്കണം. പട്ടിണിമൂലം അഭിഭാഷകനെ വെക്കാൻ കാശില്ലാതെ അഭിഭാഷകനില്ലാതെ വിചാരണ നേരിട്ട കൊലക്കേസ് പ്രതിയുടെ ശിക്ഷയാണ് പാറ്റ്ന ഹൈക്കോടതി റദ്ദാക്കിയത്
?മുഹമ്മദ് റഹിം റാസ റഹ്മാനി എന്ന കൊലക്കേസ് പ്രതിയെ വിചാരണക്കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷിക്കുകയായിരുന്നു. എന്നാൽ വിചാരണഘട്ടത്തിലൊന്നും പണമില്ലാത്തതുമൂലം പ്രതിരോധത്തിനായി ഒരു അഭിഭാഷകനെ വെക്കാൻ പ്രതിക്ക് സാധിച്ചില്ല. വിചാരണ നടത്തിയ സെഷൻസ്‌കോടതിയും അഭിഭാഷകനെ നിയമിക്കാതെ വിചാരണ നടത്തുകയായിരുന്നു. ഇതാണ് ഗുരുതരമായ മൗലികാവകാശ ലംഘനമായി ഹൈക്കോടതി കണ്ടെത്തിയത്.
പട്ടിണിമൂലമോ മറ്റ് പ്രാപ്തിയില്ലായ്മകൊണ്ടോ ഒരു പ്രതിക്ക് തന്റെ ഭാഗം പ്രതിരോധിക്കുന്നതിനായി അഭിഭാഷകനെ വെക്കാൻ സാധിച്ചില്ലെങ്കിൽ അത് സർക്കാരിൽ ചിലവിൽ നല്കാൻ സംസ്ഥാനത്തിന് ഉത്തരവാദിത്വമുണ്ടെന്നും മജിസ്‌ട്രേറ്റ് കോടതികളും, സെഷൻസ് ജഡ്ജും പ്രതിഭാഗത്തിനു അഭിഭാഷകനുണ്ടെന്നു ഉറപ്പു വരുത്തേണ്ടതിൽ പരാജയപ്പെട്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇത് ഭരണഘടനയുടെ ആർട്ടിക്കിൾ 21 ന്റെയും ലംഘനമാണ്. ആയതിനാൽ വിചാരണക്കോടതി വിധി റദ്ദാക്കുന്നതായും കോടതി ഉത്തരവിട്ടു.

ക്രിമിനൽ പ്രൊസീജ്യർ കോഡിലെ 303 , 304 വകുപ്പുകളുടെ കടുത്ത ലംഘനമാണ് വിചാരണകോടതിയിൽ നടന്നിട്ടുള്ളതെന്നു ഹൈക്കോടതി പറഞ്ഞു. അക്കാരണത്താൽ പ്രതിക്ക് തന്റെ ഭാഗം പറയാനോ പ്രതിരോധിക്കാനോ സാധിച്ചില്ല ഇത് ഗുരുതരമായ അവസ്ഥയാണെന്നും ഭരണഘടനാ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചു
ജസ്റ്റിസ് ആദിത്യ കുമാർ ത്രിവേദിയും, ജസ്റ്റിസ് രാജേന്ദ്ര കുമാർ മിശ്രയുമടങ്ങിയ ബെഞ്ചാണ് ക്രിമിനൽ വിചാരണകളിൽ നാഴികക്കല്ലാകുന്ന ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്.

13 . എന്തുകൊണ്ട് ആളൂർ അല്ലെങ്കിൽ രാമൻപിള്ള ❓ വേറെ അഭിഭാഷകരില്ലേ ❓
? മറ്റൊരു പ്രധാനപ്പെട്ട ചോദ്യമാണ്. ഞാൻ നേരത്തെ പറഞ്ഞല്ലോ അഭിഭാഷകർക്ക് നേരിട്ടോ അല്ലാതെയോ പരസ്യം ചെയ്യുന്നതിന് കർശനമായ വിലക്കുണ്ട് എന്ന്. പക്ഷെ കേസുകളിലൂടെ പൊതുജനങ്ങൾ അറിയുന്ന അഭിഭാഷകരെ തേടി കക്ഷികൾ അതാതു വിഷയങ്ങളിൽ സമീപിക്കാറുണ്ട്. ഇവിടെ സമീപകാലത്ത് ഏറ്റവും പ്രമാദമായ ക്രിമിനൽ കേസുകളിൽ നിരവധി പ്രതികൾക്ക് ജാമ്യം നൽകിയതും, വധ ശിക്ഷ ജീവപര്യന്തമായി കുറച്ചതുമെല്ലാം ആളൂർ വാദിച്ചിട്ടാണ്. തുടർന്ന് വലിയ മാധ്യമശ്രദ്ധ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇത്തരം കേസുകളിൽ ഉൾപ്പെടുന്ന പ്രതികൾ രാമൻപിള്ളയെയോ ആളൂരിനെയോ വക്കാലത് ഏൽപിക്കുന്നത്. ഒരു പ്രതിയും തന്റെ ഭാഗം തോൽക്കാൻ വേണ്ടി കഴിവ് കുറഞ്ഞ അഭിഭാഷകരെ കേസ് ഏൽപ്പിക്കില്ലല്ലോ ?

14 . ഏതൊരു കേസിലും അഭിഭാഷകരെ തിരഞ്ഞെടുക്കുക എന്നത് പ്രതിയുടെ അവകാശമാണോ ❓
? നൂറു ശതമാനം. പ്രതിയുടെ അല്ലെങ്കിൽ കുറ്റം ചാർത്തപ്പെട്ട ആളുടെ മൗലികാവകാശമാണ് ഈ രാജ്യത്തെ ലക്ഷക്കണക്കിന് അഭിഭാഷകരിൽ നിന്നും ഏതു അഭിഭാഷകനെ വക്കാലത്ത് ഏൽപ്പിക്കണം എന്നുള്ളത്. രാജ്യത്തെ ഒരു സംവിധാനത്തിനും പ്രതിയുടെ ഈ അവകാശത്തെ ലംഘിക്കാൻ സാധ്യമല്ല.

15 . പ്രതി ആവശ്യപ്പെട്ടാലും അഭിഭാഷകർക്ക് ആവശ്യമെങ്കിൽ ഇത്തരം കേസുകൾ ഏറ്റെടുക്കാതിരുന്നുകൂടെ❓
? തീർച്ചയായും. ഏത് കേസ് ഏറ്റെടുക്കണം ഏത് ഏറ്റെടുക്കേണ്ട എന്നത് അഭിഭാഷകരുടെ പ്രൊഫഷണൽ സ്വാതന്ത്ര്യമാണ്. ഏതെങ്കിലും കേസിൽ എതിരഭിപ്രായമോ ധാർമ്മികമായി ശരിയല്ലെന്നു തോന്നിയാൽ കക്ഷികളോട് വക്കാലത്ത് ഏറ്റെടുക്കുന്നതിൽ നിന്നും വിസമ്മതിക്കാം

16 . ഒരു അഭിഭാഷന് മറ്റൊരു അഭിഭാഷകനോടോ, ബാർ കൗൺസിലിനോ, ബാർ അസോസിയേഷനോ എല്ലാ അഭിഭാഷകരോടുമോ ഒരു പ്രത്യേക കേസിൽ വക്കാലത്ത് എടുക്കരുത് എന്ന് പറയാനോ, ഉത്തരവിടാനോ സാധിക്കുമോ ❓
? ഉത്തരം ഒരു വലിയ NO ആണ്. ഇന്ത്യ മഹാരാജ്യത്ത് ഒരു അഭിഭാഷകനോടും ഒരാൾക്കും ഒരു പ്രതേക കേസ് ഏറ്റെടുക്കരുത് എന്നോ ഏറ്റെടുക്കണമെന്നോ പറയാൻ സാധിക്കില്ല. സമീപകാലങ്ങളിൽ തമിഴ്‌നാട്ടിലും, ഉത്തരാഖണ്ഡിലും ഇത്തരത്തിൽ ബാർ അസോസിയേഷൻസ് നൽകിയ സർക്കുലർ ഹൈകോടതികളും, സുപ്രീംകോടതിയും ശക്തമായി എതിർക്കുകയും അത്തരം നടപടികൾ മേലിൽ സ്വീകരിക്കരുതെന്നു താക്കീത് ചെയ്യുകയും ചെയ്തിട്ടുണ്ട്.

17 . ആളൂർ വക്കീൽ ഹാജരായാൽ ജോളിയെപോലെയുള്ളതും, രാമൻപിള്ള ഹാജറായാൽ ഫ്രാങ്കോയെപ്പോലുള്ളപോലുള്ള പ്രതികളും രക്ഷപെടുകയില്ലേ ❓
?ഏതൊരു ക്രിമിനൽ കേസിലും ഹാജരാകുന്ന അഭിഭാഷകരുടെ പേരോ, നാളോ നോക്കിയിട്ടല്ല കേസിൽ വിധി പറയുന്നത് സമർപ്പിക്കപ്പെട്ട തെളിവുകയുടെയും, വസ്തുതകളുടെയും, സാഹചര്യങ്ങളുടെയും, സാക്ഷികളുടെയും അടിസ്ഥാനത്തിലാണ് ഓരോ കേസും വിധി പറയുന്നത്.
?കേസിൽ വാദിക്കാനായി കോടതിക്ക് മുൻപാകെ ഹാജരാകുന്ന വക്കീലിന്റെ വ്യക്തിപരമായ കാര്യക്ഷമതയും കഴിവും അളക്കാൻ ജഡ്ജിമാരും, മജിസ്‌ട്രേറ്റുമാരും ശ്രമിക്കേണ്ടെന്ന് ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ സുപ്രധാന വിധി ഈ അടുത്താണുണ്ടായത്.
?ഒരു അഭിഭാഷകനെ തിരഞ്ഞെടുക്കുക എന്നത് കക്ഷികളുടെ നിയമപരമായ അധികാരമാണ് അതുകൊണ്ടുതന്നെ കോടതി മുൻപാകെ കക്ഷികൾക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകരുടെ കഴിവുകൾ വിലയിരുത്തിയാക്കരുത് കോടതികൾ വിധി പറയേണ്ടത് എന്നും കോടതി നിരീക്ഷിച്ചു. കോടതിക്കുമുന്പാകെ വരുന്ന തെളിവുകളും സാക്ഷമൊഴികളും കോടതി പരിഗണിച്ചാൽ മതിയെന്നും കോടതി പറഞ്ഞു
?നീതിയുക്തമായ വിചാരണയ്ക്കായി ഒരു അഭിഭാഷകൻ എന്ന രീതിയിൽ പ്രതികളെ സഹായിക്കുന്ന അഡ്വ ബി എ ആളൂരിനെതിരെ തെറിയും പടയുമായ് ഇറങ്ങുന്ന സദാചാരവാദികൾ ഒന്നോർക്കണം എന്റെയും നിങ്ങളുടെയും ഇടയിൽ നിന്നാണ് ഓരോ ആളുകളും ഗോവിന്ദച്ചാമിയും , ആമീറും റേപ്പിസ്റ്റും, ശ്രീറാമും മദ്യപാനിയും കൊലപാതകിയുമൊക്കെ ആകുന്നത്. അതായത് മുൻകരുതലുകളും മാന്യമാരുമൊക്കെ ആകേണ്ടത് നമ്മളോരോരുത്തരുമാണ്. പ്രതികൾക് അല്ലെങ്കിൽ കുറ്റാരോപിതർക്ക് കഴിവുള്ള അഭിഭാഷകരുടെ സഹായം ലഭിക്കുന്നത് എങ്ങനെ തെറ്റായി കാണാൻ സാധിക്കും. പ്രതികൾക്ക് തങ്ങളുടെ ഭാഗം പറയുന്നതിനും തെളിവുകൾ നിരത്തുന്നതിനും സാധിച്ചില്ലെങ്കിൽ അതെങ്ങനെ ഒരു നീതിയുകത വിചാരണയാകും ? അതായത് the fundamental duty of a criminal defense lawyer is to defend our client, no matter how horrific the crime or evil the defendant. Our function is to use whatever tools are available under the law to obtain an acquittal, dismissal or the best possible outcome, whether based upon fact or law, whether capitalizing on a tactical error by the prosecution or advantage offered the defense. Factual guilt plays no role whatsoever in our duty to zealously defend our client. There is never a moral dilemma once a lawyer assumes the duty to defend. Our function is not to judge, or impose our sensibilities or morality, but to defend എന്നതാണ് യാഥാർഥ്യം.

18 . ആളൂർ ഗോവിന്ദച്ചാമിയെ ഉൾപ്പെടെ വധശിക്ഷയിൽ നിന്നും രക്ഷിച്ചതല്ലേ അതുപോലെ ജോളി യും രക്ഷപെടില്ലേ ❓ ഇപ്പോൾ ഫ്രാങ്കോയും രക്ഷപെട്ടില്ലേ
?ഒരു സിംപിൾ ഉത്തരത്തിലൂടെ ഞാൻ അത് വ്യക്തമാക്കാം. അതായത് പ്രതികൾക്ക് വേണ്ടി ആളൂർ ഹാജരാകുന്നതിൽ എല്ലാവരും ആശങ്കപ്പെടുന്നു. പ്രതികൾ രക്ഷപെടുന്നു എന്നതാണ് പ്രധാനവാദം. അങ്ങനെയെങ്കിൽ ആളൂർ ഹാജരാക്കുമ്പോൾ പ്രതികളുടെ ശിക്ഷ റദ്ദാക്കുകയോ, കുറയ്ക്കുകയോ ഒക്കെ ചെയ്യുന്നത് വിചാരണക്കോടതി വരെയുള്ള ജഡ്ജിമാരല്ലേ❓

ആളൂരിനെ കാണുമ്പോൾ അല്ലെങ്കിൽ രാമന്പിള്ളയെ കാണുമ്പോൾ nപേടിച്ചിട്ടാണോ ഈ ജഡ്ജിമാരെല്ലാം ശിക്ഷ റദ്ദാക്കുന്നതും , കുറയ്ക്കുന്നതും❓❓
ആളൂർ കോടതിയിൽ വന്നതുകണ്ട് പേടിച്ചിട്ടാണോ സൗമ്യ കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചത് ❓❓
രാമൻപിള്ള വാദിച്ചടുകൊണ്ടാണോ ഫ്രാങ്കോയെ വെറുതെ വിട്ടത്.
അങ്ങനെയെങ്കിൽ ആളൂരിനെയോ, രാമന്പിള്ളയെയോ അല്ലല്ലോ രാമൻപിള്ളയും,ആളൂ രുമൊക്കെ വാദിക്കുന്ന കേസുകളിലൊക്കെ പ്രതിക്ക് അനുകൂലമായി വിധിക്കുന്ന ജഡ്ജിമാരെയല്ലേ ആദ്യം തെറിവിളിക്കേണ്ടത് ❓❓രാമൻപിള്ളയും ആളൂരും വാദിക്കുമ്പോൾ പ്രതികളെ ശിക്ഷിക്കാതെ വിടുന്ന ജഡ്ജിമാരല്ലേ കുറ്റക്കാർ , ക്രൂരന്മാർ❓❓

അതുമല്ലെങ്കിൽ ജഡ്ജിമാരെല്ലാം ആളൂരിന്റെ യും, പിള്ളയുടെയും കസ്റ്റഡിയിൽ ഉള്ളവരാണോ ❓❓
?ഇതിനൊക്കെയുള്ള ഉത്തരവും സിംപിളാണ്. അതായത് ഒരു ക്രിമിനൽ കേസ് കോടതിയിൽ തെളിയിക്കുക
കുറ്റം തെളിയിക്കുക എന്നത് സ്റ്റേറ്റിന്റെ അഥവാ പ്രോസിക്കൂഷന്റെ ബാധ്യതയാണ്.
> കുറ്റങ്ങൾ എല്ലാം സംശയാതീതമായി തെളിയിക്കപ്പെടണം
> സംശയത്തിന്റെ ആനുകൂല്യം പ്രതികൾക്ക് ലഭിക്കും
> കുറ്റവാളിയാണെന്ന് തെളിയുന്നതുവരെ നിരപരാധിയാണെന്ന്അ നുമാനിക്കണം .
> കുറ്റവാളിയാണെന്നുള്ള ഉയർന്ന സാധ്യതയും,വിലയിരുത്തലും , വലിയ
സംശയവും ഉണ്ടെങ്കിലും പ്രതിയെ കുറ്റവാളിയായി പ്രഖ്യാപിക്കാൻ സാധിക്കില്ല .
> സാഹചര്യ തെളിവുകൾ ഒന്ന് മറ്റൊന്നിനോട് ബന്ധപ്പെട്ടതും അങ്ങനെ ഒരു
സീരീസ് ആയി ചെയിൻ പോലെ ബന്ധിക്കപ്പെട്ടതും അതിലെ എല്ലാ തെളിവുകളും പരസ്പരം തെളിക്കാൻ സാധിക്കുകയും ചെയ്തില്ലെങ്കിൽ
പ്രധാനപ്പെട്ട എത്ര സാഹചര്യ തെളിവുകളുണ്ടെങ്കിലും പ്രതികൾ കുറ്റം
ചെയ്തിട്ടുണ്ടെന്നു തെളിയിക്കാൻ സാധിക്കില്ല.
> എല്ലാ സാഹചര്യ തെളിവുകളും യാതൊരുതരത്തിലുള്ള
സംശയങ്ങൾക്കും , ചോദ്യം ചെയ്യപ്പെടലുകൾക്കും ഇടയില്ലാത്തവിധം കൺക്ലൂസീവ് ആയിരിക്കണം .
> പൊതുജന താത്പര്യമോ, മീഡിയ റിപ്പോർട്ടുകളോ, ജഡ്ജിന്റെ അഭിപ്രായമോ, ജനങ്ങളുടെ അഭിപ്രായമോ ഒന്നും വിചാരണയെ സ്വാധീനിക്കാൻ പാടുള്ളതല്ല.
> കോടതിയുടെ മുന്നിലെത്തുന്ന തെളിവുകളുടെയും സാക്ഷികളുടെയും
അടിസ്ഥാനത്തിൽ മാത്രമായിരിക്കണം വിധി പറയേണ്ടത്. ലോകത്തിലെ മറ്റൊരു സംഭവമോ സംവിധാനങ്ങളോ വിചാരണയെ ബാധിക്കാൻ
പാടുള്ളതല്ല.

?എത്ര അപലപനീയമായതോ ക്രൂരമായതോ ആയ കുറ്റകൃത്യത്തിൽ ഉൾപ്പെട്ട ആളാണെങ്കിലും നീതിയുക്തമായ വിചാരണ പ്രതിയുടെ അവകാശമാണ്.
>ഓരോ ന്യായാധിപനും പ്രതി ചേർക്കപ്പെട്ട ആളുകൾ കുറ്റം തെളിയപ്പെടുന്നതുവരെ നിരപരാധികളാണെന്ന ധാരണയോടെയാകണം വിചാരണ ആരംഭിക്കേണ്ടത് .
>ന്യായാധിപൻ മാധ്യമ വാർത്തകളിൽ നിന്നും, പൊതുജന അഭിപ്രായങ്ങളിൽ നിന്നും, മറ്റു പ്രചരിക്കപ്പെട്ടുന്ന സംശയങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കേണ്ടതും, അപ്രകാരം ഏതൊരു പാർട്ടിയോടും നിക്ഷ്പക്ഷമായി പെരുമാറേണ്ടതാണ്.
> പ്രതിക്ക് മനസിലാകുന്ന ഭാഷയിൽ വിചാരണ നടപടികൾ പൂർത്തിയാക്കേണ്ടതും സംസ്ഥാന ഭാഷയിലാണെങ്കിൽ പ്രതികൾക്ക് ഭാഷാ സഹായം നൽകേണ്ടതുമാണ് . പ്രതിഭാഗം അഭിഭാഷകൻ പ്രതിക്ക് വേണ്ടി ശരിയായ പ്രകാരം വാദിക്കുന്നുണ്ടെന്നും, പ്രതിയെ മിസ് ലീഡ് ചെയ്യുന്നില്ല എന്നും ന്യായാധിപൻ ഉറപ്പുവരുത്തേണ്ടതാണ്.
> എത്രയും പെട്ടന്ന് വിചാരണ നടത്തുക എന്നത് പ്രതികളുടെ മൗലിക അവകാശമാണ് . ഈ മൗലിക അവകാശം ഹനിക്കപ്പെട്ടാ പ്രതികൾക്കു നേരിട്ട് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണ് . (ഭരണഘടനാ അനുച്ഛേദം 21 ) (Hussainara khatoon vs Home Secretary, State of Bihar
(1980), SCC 107,)
> കോടതിയിൽ മിണ്ടാതിരിക്കാനുള്ള അവകാശംപോലും പ്രതിക്ക് ഉണ്ട്

the problem is, due to insane levels of social and media activism, many court cases begin with two unequal parties: one, the criminal, and the other, the victim. The most rational of people seem to be forgetting that a court case is made of two equal parties: one, the prosecution, and the other, the defence.
A murder suspect is a cold-blooded murderer right from the day of the crime, and the judge is being a loser and the justice system is being corrupt if it is stretching the case for years. People are putting in too many emotions in what is actually a very simple process:
Universal Declaration of Human Rights Article 10 which states that:
“Everyone is entitled in full equality to a fair and public hearing by an independent and impartial tribunal, in the determination of his rights and obligations and of any criminal charge against him.
The right to a fair trial is one of the most litigated human rights and substantial case law that has been established on the interpretation of this human right.

പ്രമുഖ കേസുകളിൽ പോലീസ് അന്വേഷണം ആരംഭിക്കുന്നത് മുതൽ തന്നെ മുഖ്യധാരാ മാധ്യമങ്ങളും സാമൂഹ്യ മാധ്യമങ്ങളും ചേർന്ന് സമാന്തര വിചാരണകൾ ആരംഭിക്കും. ഒരു വലിയ പരിധിവരെ മൃഗീയമായ കുറ്റകൃത്യങ്ങളെ തുറന്നുകാട്ടാൻ മാധ്യമ ചർച്ചകൾ ഉപകരിച്ചിട്ടുണ്ടെങ്കിലും മറുഭാഗത്ത് ഇത്തരംകുറ്റകൃത്യങ്ങൾ ആഘോഷിക്കപ്പെടുമ്പോൾ പതിയിരിക്കുന്ന അപകടങ്ങൾ നമ്മൾ മനസിലാക്കുന്നില്ല എന്നതാണ് വസ്തുത. ജനാധിപത്യത്തിന്റെ നെടുംതൂണുകളിൽ ഒന്നായ മാധ്യമങ്ങൾക്ക് ഏറ്റവും സ്വാധീനമുള്ള സംസ്ഥാനം ഒരുപക്ഷെ കേരളമായിരിക്കും അതുകൊണ്ടു തന്നെ ഇത്തരം ചർച്ചകളും ഡിബേറ്റുകളും അതിന്റെ മെറിറ്റും ഡി മെറിറ്റും നേരിട്ടോ അല്ലാതെയോ ജുഡീഷ്യറിയെയും അതിന്റെ സ്വതന്ത്രമായ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട് എന്നതിൽ സംശയമില്ല. വിചാരണകളിൽ വികാരങ്ങൾക്ക് ഉണ്ടാക്കാവുന്ന സ്വാധീനത്തിന്റെ ചില പ്രത്യക്ഷ ഉദാഹരണങ്ങളാണ് സൗമ്യ കേസുൾപ്പെടെയുള്ളത്. എന്നാൽ തലനാരിഴകീറി വിചാരണ കോടതിയുടെ വിധിയെ വിശകലനം ചെയ്യുന്ന അപ്പീൽ കോടതികൾ പ്രോസിക്കൂഷന്റെ കഴിവുകേടിനും, അജ്ഞതയ്ക്കും, കെടുകാര്യസ്ഥതയ്ക്കും നൽകുന്ന വില പ്രതികൾക്കുള്ള ആനുകല്യമായിരിക്കും.

ഇത്തരത്തിൽ ജുഡീഷ്യറിയുടെ അടിസ്ഥാന തത്വങ്ങളിൽ നിന്നും വ്യതിചലിച്ച് പ്രഖ്യാപിക്കപ്പെട്ട വിധിയാണ് അഫ്സൽ ഗുരുവിനെ വധ ശിക്ഷ ശരിവച്ചുകൊണ്ടുള്ള സുപ്രീകോടതി വിധി. ജനങ്ങളുടെ പൊതുബോധത്തെ തൃപ്തിപ്പെടുത്തുന്നതിന് ഒരാളെ കൊല്ലണം എന്ന സുപ്രീം കോടതിയുടെ പരാമർശം വലിയ രീതിയിലുള്ള പ്രധിഷേധങ്ങൾക്ക് കാരണമായിരുന്നു. നിയമങ്ങൾക്കും, ഭരണഘടനയ്ക്കും അപ്പുറം ജനങ്ങളെ തൃപ്തിപ്പെടുത്തുന്നതിനായുള്ള വിധികൾ കോടതികളിൽ നിന്നും വരുമ്പോൾ നിയമവാഴ്ചയിലൂന്നിയ ജനാധിപത്യ രാജ്യത്തിന്റെ തകർച്ചയ്ക്ക് അതുവഴിവയ്ക്കും എന്നതിൽ തർക്കമില്ല. സൗമ്യ കേസിലും സമാനതകൾ ഏറെയുണ്ടായിരുന്നു കേട്ടപാതി കേൾക്കാത്തപാതി നാമെല്ലാവരും പ്രതിക്ക് വധശിക്ഷ നൽകണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നു. അന്വേഷണവും വിചാരണയും, തെളിവെടുപ്പും ഒന്നും തന്നെ നമുക്ക് മുന്നിലുണ്ടായിരുന്നില്ല.

ജനങ്ങളുടെയും മാധ്യമങ്ങളുടെയും വൈകാരികമായുള്ള പ്രതികരണത്തിലും പ്രധിഷേധത്തിലും കോടതികൾപോലും സ്വാധീനിക്കപ്പെടുകയും മുൻവിധിയോടെ വിചാരണയെ കാണുകയും ചെയ്തു എന്നതിന്റെ സാക്ഷ്യമാണ് പല വിധികളും..
ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധിപോലും ശിക്ഷിക്കപ്പെടരുതെന്ന് വ്യവസ്ഥയുള്ള ഒരു പ്രതിക്ക്ക്രൂ വേണ്ടി ഒരു അഭിഭാഷകൻ നിയമപരമായി വ്വകാലത്തെടുക്കുമ്പോൾ അയാളെ ക്രൂരനാണെനും പാപിയെന്നും മുദ്രകുത്തി കല്ലെറിഞ്ഞുകൊല്ലണമെന്നും ആഹ്വനം ചെയ്യുന്നത് അങ്ങേയറ്റം അപകടകരമാണ്.
കൃത്യമായ നിലയിൽ അന്വേഷണം പുരോഗമിക്കുന്നു എന്നാണ് കരുതുന്നത്. സമാനതകളില്ലാത്ത കുറ്റം ചെയ്തവർ ഒരാളുപോലും ഒഴിവാക്കപ്പെടാതെ ശിക്ഷിക്കപ്പെടണം . കുറ്റം ചെയ്തു എന്നകാര്യം സംശയാതീതമായി വിചാരണയിലൂടെ തെളിയിക്കപ്പെടട്ടെ എന്നിട്ടാകാം നാം പൊതുജനങ്ങളുടെ ശിക്ഷ നടപ്പാക്കൽ. അതൊരു പ്രകൃതി നീതിയാണ്.

#വാൽ :
പൊതു റോഡിലൂടെ നടന്നുപോകുമ്പോൾ ഒരു തമാശയ്ക്കെന്നോണം റോഡിലെ ഇളകിയ ഒരു ചെറിയ കല്ല് എടുത്തു പുറത്തേക്ക് എറിഞ്ഞു കളഞ്ഞാൽ ആരെങ്കിലും പരാതി നൽകിയാൽ പൊതുമുതൽ നശിപ്പിച്ചതിന് ജാമ്യം പോലും കിട്ടാതെ ജയിലിൽ കിടക്കേണ്ടി വരുമെന്ന് നമ്മളിൽ എത്ര ആളുകൾക്ക് അറിയാം ?
Ignorantia juris non excusat ( “ignorance of law excuses no one”) നിയമം അറിയില്ലായിരുന്നു എന്ന കാരണത്താൽ ശിക്ഷയിൽ നിന്നും രക്ഷപെടാൻ സാധിക്കില്ല എന്ന നിയമ തത്വത്തെ കുറിച് എത്ര ആളുകൾ ബോധവാന്മാരാണ് ? ഉദാഹരണത്തിന് പൊതു സ്ഥലത്തു മൂത്രമൊഴിച്ച ശേഷം അല്ലെങ്കിൽ പുകവലിച്ച ശേഷം ഇവിടെ അങ്ങനെയൊരു നിയമം എനിക്ക് അറിയില്ലായിരുന്നു എന്ന ആനുകൂല്യത്തിൽ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ കഴിയില്ല.

ഒരു ക്രിമിനൽ കുറ്റകൃത്യം നടന്നു കഴിഞ്ഞാൽ കുറ്റവാളികളെ ശിക്ഷിക്കുന്നതിനായുള്ള വിചാരണയിൽ കോടതിയെ സഹായിക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ പ്രോസിക്കൂഷൻ അഭിഭാഷകരാണ്. കുറ്റകൃത്യം സ്ഥാപിക്കുന്നതിനാവശ്യമായ എല്ലാ തെളിവുകളും സാക്ഷികളും അന്വേഷണ ഏജൻസിയായ പോലീസിന്റെ സഹായത്തോടെ കണ്ടെത്തി സമർപ്പിക്കുകയും ബാധകമായ ക്രിമിനൽ നിയമങ്ങൾ ആഴത്തിൽ പഠിച്ച് കുറ്റം സ്ഥാപിക്കുന്നതിനും തെളിയിക്കുന്നതിനും ആവശ്യമായ വാദങ്ങൾ നടത്തേണ്ടതും പ്രോസിക്കൂഷന്റെ നിയമപരമായ ഉത്തരവാദിത്വമാണ്. എന്നാൽ ദൗർഭാഗ്യവശാൽ പ്രബുദ്ധരായ മലയാളികളുടെ നാട്ടിൽ കോടതി വരാന്തകൾ പോലും കണ്ടിട്ടില്ലാത്ത പാർട്ടി ഓഫിസുകളിലെ കമ്മറ്റിക്കാരും, നേതാക്കന്മാരുടെ പെട്ടി താങ്ങികളും, ഏറാന്മൂളികളും ആയിരിക്കും ആയിരിക്കും അതാത് പാർട്ടികളുടെ ഭരണ കാലഘട്ടത്തിൽ പബ്ലിക് പ്രോസിക്കൂട്ടർമാർ. കഴിവുള്ള അക്കാദമിക് എക്സലൻസ് ഉള്ള അഭിഭാഷകർ തഴയപ്പെടുകയും ഡിഫൻസ് വക്കീലന്മാരായ് മാറി പ്രതികളെ രക്ഷെപ്പടുത്തുകയും ചെയ്യുന്ന കാഴ്ചകളാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.

അഡ്വ ശ്രീജിത്ത് പെരുമന

shortlink

Related Articles

Post Your Comments

Related Articles


Back to top button