കൊച്ചി: ഗോശ്രീ പാലത്തിൽ ബൈക്കും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പുതുവൈപ്പ് സ്വദേശി റിൻസൺ (39), തൃപ്പൂണിത്തുറ സ്വദേശി സുരേന്ദ്രൻ (40) എന്നിവർക്കാണ് പരിക്കേറ്റത്.
കണ്ടെയ്നർ ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർവശത്തുനിന്ന് എത്തിയ മറ്റൊരു വാഹനത്തിൽ ബൈക്ക് തട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. തുടർന്ന് മറികടക്കാൻ ശ്രമിച്ച കണ്ടെയ്നർ ലോറിക്ക് അടിയിലേക്ക് ബൈക്ക് യാത്രക്കാർ വീഴുകയായിരുന്നു. ഇതോടെ ലോറിയുടെ അടിയിൽ ഇരുവരും കുടുങ്ങി.
Read Also : ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു
മുളവുകാട് പൊലീസ്, എറണാകുളം ക്ലബ് റോഡ് അഗ്നിരക്ഷാസേന എന്നിവർ സ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്. തുടർന്ന്, എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇരുവരും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
Post Your Comments