ThrissurKeralaNattuvarthaLatest NewsNews

വിദ്യാര്‍ത്ഥികളുടെ പരീക്ഷാ ഫീസ് കള്ളന്‍ കൊണ്ടുപോയി : ഒടുവിൽ സംഭവിച്ചത്

മാമ്പ്ര യൂണിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം

അന്നമനട: കുട്ടികളുടെ പരീക്ഷാ ഫീസ് അടയ്ക്കാന്‍ വെച്ച തുക കള്ളന്‍ കൊണ്ടുപോയതിനെ തുടർന്ന്, ഫീസ് സ്വന്തം ചെലവില്‍ അടച്ച് അധ്യാപകര്‍. മാമ്പ്ര യൂണിയന്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെ സ്‌കൂളിലെത്തിയ ജീവനക്കാരാണ് വിവരം ആദ്യം അറിഞ്ഞത്. ഫീസ് അടയ്ക്കാന്‍ ഓഫീസ് മുറിയിലെ അലമാരയിൽ സൂക്ഷിച്ച 89,000 രൂപയാണ് മോഷണം പോയത്. തിങ്കളാഴ്ചയാണ് പരീക്ഷാഫീസ് അടയ്ക്കേണ്ട അവസാന തീയതി. വിദ്യാര്‍ത്ഥികളും അധ്യാപകരും ആശങ്കയിലായെങ്കിലും അധ്യാപകര്‍ സ്വന്തം നിലയില്‍ ശേഖരിച്ച് പണം ട്രഷറിയില്‍ അടച്ചു.

Read Also : പുനർവിവാഹത്തിന് പരസ്യം ചെയ്ത യുവതിയെ കബളിപ്പിച്ച് സ്വർണം തട്ടിയെടുത്തു : യുവാവ് അറസ്റ്റിൽ

എല്‍പി സ്‌കൂളിലും കവര്‍ച്ചാശ്രമം നടന്നു. താഴ് തകര്‍ക്കുകയും അലമാരയിലെ വസ്തുക്കള്‍ വലിച്ച് താഴെയിടുകയും ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന്, കൊരട്ടി പൊലീസില്‍ സ്കൂൾ അധികൃതർ പരാതി നൽകി.

ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നിന്ന് മണം പിടിച്ച പൊലീസ് നായ റോഡ് വഴി മോഷണം ശ്രമം നടന്ന പ്രൈമറി സ്‌കൂളിലെത്തിയ ശേഷം മാമ്പ്രയിലെ പെട്രോള്‍ പമ്പിനു സമീപം നിന്നു. സംഭവസ്ഥലത്തെത്തിയ വിരലടയാള വിദഗ്ദർ തെളിവുകൾ ശേഖരിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button