ജിദ്ദ: സൗദി അറേബ്യയിലെ സ്‌കൂളുകൾ സാധാരണ നിലയിലേക്ക്. ഞായറാഴ്ച മുതൽ സൗദിയിലെ സ്‌കൂളുകൾ സാധാരണ നിലയിൽ പ്രവർത്തിച്ചു തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അസംബ്ലി പുനഃരാരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
സ്‌കൂളുകളിലെത്തുന്ന 12 വയസിൽ കൂടുതൽ പ്രായമുള്ള വിദ്യാർത്ഥികൾ കോവിഡ് വാക്സിനേഷൻ പൂർത്തിയാക്കിയിരിക്കണമെന്നാണ് നിർദ്ദേശം. എലിമെന്റെറി, കിന്റർഗാർട്ടൻ തലങ്ങളിലടക്കമുള്ള ക്ലാസുകളിൽ മുഴുവൻ വിദ്യാർത്ഥികൾക്കും പ്രവേശിക്കാം. മൂന്നാം സെമസ്റ്റർ ആരംഭിക്കുന്ന മാർച്ച് 20 മുതലാണ് കോവിഡിന് മുമ്പുള്ള അവസ്ഥയിലെന്നപോലെ സ്‌കൂളുകൾ പ്രവർത്തനം പുനഃരാരംഭിക്കുന്നത്. സ്‌കൂൾ തുറക്കലിനായുള്ള മാർഗ നിർദ്ദേശങ്ങളും മന്ത്രാലയം പുറപ്പെടുവിച്ചു കഴിഞ്ഞു.
അതേസമയം, ക്ലാസ്മുറികളിൽ വിദ്യാർത്ഥികൾക്കിടയിൽ ഏർപ്പെടുത്തിയിരുന്ന സാമൂഹിക അകലം ഒഴിവാക്കാൻ സൗദി വിദ്യാഭ്യാസ മന്ത്രാലയം നേരത്തെ തീരുമാനിച്ചിരുന്നു. പഠന സമയങ്ങളിലും, പഠ്യേതര പ്രവർത്തനങ്ങളുടെ സമയങ്ങളിലും വിദ്യാർത്ഥികൾക്കിടയിൽ സാമൂഹിക അകലം പാലിക്കുന്നത് നിർബന്ധമല്ലെന്ന് വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
Read Also: ഹിജാബ് നിരോധിച്ചതിൽ വലിയ നിരാശയും വേദനയുമുണ്ട്, മേല്‍ക്കോടതിയിലാണ് ഇനി വിശ്വാസം: കാന്തപുരം
Post Your Comments