KeralaLatest NewsNewsIndia

ഹിജാബ് നിരോധിച്ചതിൽ വലിയ നിരാശയും വേദനയുമുണ്ട്, മേല്‍ക്കോടതിയിലാണ് ഇനി വിശ്വാസം: കാന്തപുരം

കോഴിക്കോട്: ഹിജാബ് നിരോധിച്ചു കൊണ്ടുള്ള കർണാടക ഹൈക്കോടതിയുടെ വിധി വലിയ നിരാശയുണ്ടാക്കിയെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ഒരു വിശ്വാസിയുടെ മൗലികാവകാശങ്ങളെ ഹനിക്കുന്നതാണ് ഈ വിധിയെന്നും, മേല്‍ക്കോടതിയില്‍ നിന്ന് നീതിപൂര്‍വമായ ഒരു വിധി ഉണ്ടാകും എന്നാണ് പ്രതീക്ഷയെന്നും കാന്തപുരം പറഞ്ഞു.

Also Read:മീഡിയ വണ്ണിന്റെ ലൈസന്‍സ് പുതുക്കി നല്‍കാതിരുന്ന സംഭവം, സത്യവാങ്മൂലം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കും : കേന്ദ്രം

‘കോടതിയോടുള്ള എല്ലാ ബഹുമാനങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെ പറയുന്നു, മുസ്‌ലിം മത വിശ്വാസ പ്രമാണങ്ങളേയും പൗരന്‍ എന്ന നിലയിലുള്ള ഒരു വിശ്വാസിയുടെ മൗലികാവകാശങ്ങളേയും ഹനിക്കുന്നതുമാണ് ഈ വിധി. മേല്‍ക്കോടതിയില്‍ നിന്ന് നീതിപൂര്‍വമായ ഒരു വിധി ഉണ്ടാകും എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്’, അദ്ദേഹം പറഞ്ഞു.

‘ഇസ്‌ലാമില്‍ ഹിജാബ് അനിവാര്യമല്ല എന്ന കോടതി പരാമര്‍ശം ഇസ്‌ലാമിക പ്രമാണ വിരുദ്ധമാണ്. ഹിജാബ് നിര്‍ബന്ധമാണ് എന്നതില്‍ മുസ്‌ലിം ലോകത്ത് ഇന്നോളം ഒരു എതിരഭിപ്രായവും തര്‍ക്കവും ഉണ്ടായിട്ടില്ല’, കാന്തപുരം ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button